കത്തോലിക്ക കോൺഗ്രസ് അവകാശ സംരക്ഷണയാത്രയ്ക്ക് സ്വീകരണം ഇന്ന്
1601387
Monday, October 20, 2025 11:36 PM IST
കാഞ്ഞിരപ്പള്ളി: സമുദായ ശക്തീകരണം രാഷ്ട്രപുരോഗതിക്ക് എന്ന ലക്ഷ്യവുമായി വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ സമിതിയുടെ ആഭിമുഖ്യത്തിൽ രാജീവ് കൊച്ചുപറമ്പിൽ നയിക്കുന്ന അവകാശ സംരക്ഷണ യാത്രയ്ക്ക് ഇന്ന് കാഞ്ഞിരപ്പള്ളി രൂപതയിൽ സ്വീകരണം നൽകും. രാവിലെ ഒന്പതിന് മുണ്ടക്കയം ബസ് സ്റ്റാൻഡ് മൈതാനിയിൽ നടക്കുന്ന സ്വീകരണ സമ്മേളനം മുണ്ടക്കയം വ്യാകുലമാതാ ഫൊറോന വികാരി റവ.ഡോ. ജെയിംസ് മുത്തനാട്ട് ഉദ്ഘാടനം ചെയ്യും. 11ന് കാഞ്ഞിരപ്പള്ളി പേട്ടക്കവലയ്ക്ക് സമീപത്തുനിന്ന് ആരംഭിക്കുന്ന റാലിയെ തുടർന്ന് കാഞ്ഞിരപ്പള്ളി പഴയപള്ളി മൈതാനിയിൽ നടക്കുന്ന സ്വീകരണ സമ്മേളനം രൂപതാധ്യക്ഷൻ മാർ ജോസ് പുളിക്കൽ ഉദ്ഘാടനം ചെയ്യും. രൂപത പ്രസിഡന്റ് ബേബി കണ്ടത്തിൽ അധ്യക്ഷത വഹിക്കും.
വികാരി ജനറാൾ റവ.ഡോ. സെബാസ്റ്റ്യൻ കൊല്ലംകുന്നേൽ ആമുഖസന്ദേശം നൽകും. ഡയറക്ടർ ഫാ. ഫിലിപ്പ് കവിയിൽ മുഖ്യപ്രഭാഷണം നടത്തും. ഗ്ലോബൽ ജനറൽ സെക്രട്ടറി ഡോ. ജോസുകുട്ടി ഒഴുകയിൽ യാത്രാ ലക്ഷ്യം വിശദീകരണം നടത്തും. രൂപത ഡയറക്ടർ ഫാ. ജസ്റ്റിൻ മതിയത്ത്, ഗ്ലോബൽ ഭാരവാഹികളായ ജോമി കൊച്ചുപറമ്പിൽ, ബെന്നി ആന്റണി, രാജേഷ് ജോൺ, ട്രീസ ലിസ് സെബാസ്റ്റ്യൻ, ടെസി ബിജു പാഴിയാങ്കൽ, രൂപത ഭാരവാഹികളായ ജോസഫ് പണ്ടാരക്കളം, ജോജോ തെക്കുംചേരിക്കുന്നേൽ, സണ്ണിക്കുട്ടി അഴകമ്പ്രയിൽ, ഫിലിപ്പ് പള്ളി വാതുക്കൽ, ബിജു ശൗര്യാംകുഴി, സിനി ജിബു നീറനാക്കുന്നേൽ, ഡെയ്സി ജോർജുകുട്ടി എന്നിവർ പ്രസംഗിക്കും.