വിശ്വാസീസമൂഹങ്ങളുടെ ഐക്യം മതേരത്വത്തെ ശക്തിപ്പെടുത്തും: ബിഷപ് ഡോ. മഠത്തിപ്പറമ്പില്‍
1601473
Tuesday, October 21, 2025 1:42 AM IST
ചങ്ങനാശേരി: ഓരോ വിശ്വാസീ സമൂഹത്തിന്റെയും ഐക്യവും മൂല്യാധിഷ്ഠിത വളര്‍ച്ചയും ഒരു മതേതരസമൂഹത്തില്‍ രാജ്യത്തിന്റെ കെട്ടുറപ്പിനെ ശക്തിപ്പെടുത്തുമെന്ന് വിജയപുരം രൂപതാ സഹായ മെത്രാന് ഡോ. ജസ്റ്റിന് മഠത്തിപ്പറമ്പില്‍. രൂപതയുടെ ശതാബ്ദിക്കു മുന്നോടിയായി നടക്കുന്ന സിനഡാത്മക കോണ്‍ക്ലേവിന്റെ തിരുവല്ലാ മേഖലാതല കോണ്‍ക്ലേവ് ചങ്ങനാശേരി മേരി മൗണ്ട് റോമന്‍ കത്തോലിക്കാ പള്ളിയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു ബിഷപ്.
രൂപതാ സിനഡല്‍ കമ്മീഷന് സെക്രട്ടറി ഫാ. അജി ചെറുകാക്രാംചേരില് അധ്യക്ഷനായിരുന്നു. രൂപതാ ശുശ്രൂഷാ സമിതി കോ-ഓര്‍ഡിനേറ്റര്‍ ഫാ. വര്‍ഗീസ് കൊട്ടയ്ക്കാട്ട്, ഫെറോനാ വികാരി ഫാ. സ്റ്റീഫന്‍ പുത്തന്‍പറമ്പില്‍, മേഖലാ സെക്രട്ടറി ഫാ. മാത്യു ഒഴത്തില്‍, ഫാ. തിയോഫിന്‍ തുരുത്തിക്കോണം, ഫാ. ഔസേഫ് പുത്തന്‍പറമ്പില്‍, ഫാ. ജോര്‍ജ് ലോബോ, ഫാ. സാബിന് ചേപ്പില, മദര്‍ ദീപ്തി, സിസ്റ്റര്‍ മേബിള്‍, ഫ്രാന്‍സിസ് ബി. സാവിയോ, ജസ്റ്റിന് ബ്രൂസ് തുടങ്ങിയവര്‍ പ്രസംഗിച്ചു.
വിവിധ ശുശ്രൂഷാ സമിതികള്‍ ചര്‍ച്ച ചെയ്ത് അംഗീകരിച്ച റിപ്പോര്‍ട്ട് രൂപതാധ്യക്ഷനു കൈമാറുമെന്ന് മേഖലാ സെക്രട്ടറി ഫാ. മാത്യു ഒഴത്തില്‍ പറഞ്ഞു.