മറ്റത്തില്‍ കുടിവെള്ള പദ്ധതി നവീകരണ പ്രവർത്തനോദ്ഘാടനം
1601737
Wednesday, October 22, 2025 5:24 AM IST
ഇടനാട്: മറ്റത്തില്‍ കുടിവെള്ള പദ്ധതിയുടെ നവീകരണ പ്രവർത്തനങ്ങളുടെയും പുതിയ പമ്പ്സെറ്റിന്റെയും ഉദ്ഘാടനം ഫ്രാന്‍സിസ് ജോര്‍ജ് എംപി നിര്‍വഹിച്ചു.
കുടിവെള്ള പദ്ധതി പ്രസിഡന്റ് ജോബിഷ് തേനാടികുളം അധ്യക്ഷത വഹിച്ചു. ഷീലാ ബാബു, ഗിരിജാ ജയന്, എന്‍. സുരേഷ്, ജോര്‍ജ് പുളിങ്കാട്, എം.ടി. സജി, കുഞ്ഞുമോന് മാടപ്പാട്ട്, സജി കരിപ്പുകാട്ടില്‍, മേരി സണ്ണി കണ്ടകത്ത്, ബിജു പുലിയുറുമ്പില്‍, സോജാ രാജു, ഫ്രാന്‍സിസ് തോമസ് തേനാടികുളത്തില്‍, ഷാജി നെല്ലിക്കല്‍, അജി വട്ടക്കുന്നേല്‍, സിബി ചെല്ലപ്പന് എന്നിവര്‍ പ്രസംഗിച്ചു. ടാങ്കിനും കുളത്തിനും സൗജന്യമായി സ്ഥലം നൽകിയ മേരി മാത്യു മൂലക്കുന്നേലിനെയും അലക്സ് പുലിയുറുമ്പിലിനെയും എംപി ആദരിച്ചു.