ശുചിത്വവാരാഘോഷം
1598918
Saturday, October 11, 2025 11:10 PM IST
പാലാ: സെന്റ് തോമസ് ഓട്ടോണമസ് കോളജില്‍ നാഷണല്‍ സര്‍വീസ് സ്കീമിന്റെയും ഭൂമിത്രസേന ക്ലബ്ബിന്റെയും നേതൃത്വത്തില്‍ ശുചിത്വവാരാഘോഷവും കര്‍ത്തവ്യ വാരാഘോഷവും നടത്തി.
ഫലവൃക്ഷത്തോട്ട പരിപാലനം, തൈ നടീല്‍, ദത്തുഗ്രാമം ഏറ്റെടുക്കല്‍, കോളജിലെ വിവിധ സൈന്‍ ബോര്‍ഡുകള്‍ വൃത്തിയാക്കല്‍, ദത്തുഗ്രാമ സന്ദര്‍ശനം, സര്‍വേ, മെഡിക്കല്‍ ക്യാമ്പ്, പുസ്തകവിതരണം, പെന്‍ഡ്രോപ് ബോക്സ്, ആന്റി പ്ലാസ്റ്റിക് ബാഗുകളുടെ വിതരണം, നേച്ചര്‍ വാക്ക്, ഗ്രീന്‍ പ്രോട്ടോക്കോള്‍ ബോധവത്കരണം, രക്തദാനം, ക്ലോത്ത് ബാങ്ക്, ഹരിത കര്‍മസേനാ അംഗങ്ങളെ ആദരിക്കല്‍, വയോജനസന്ദര്ശനം, സ്പെഷല്‍ സ്കൂള്‍ സന്ദര്‍ശനം, ഫ്ളാഷ് മോബുകള്‍, സ്കിറ്റുകള്‍ തുടങ്ങിയ വിവിധ പരിപാടികള്‍ സ്വച്ഛത ഹി സേവ കാമ്പയിന്റെ ഭാഗമായി സംഘടിപ്പിച്ചു.
വിദ്യാര്‍ഥികള്‍ക്കായി വിവിധ മത്സരങ്ങളും നടത്തി. എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍മാരായ ഡോ. പ്രിന്‍സി ഫിലിപ്പ്, ഡോ. ആന്റോ മാത്യു എന്നിവര്‍ നേതൃത്വം നല്കി.