കുളത്തൂര്‍മൂഴി-പുന്നവേലി-നെടുംകുന്നം റൂട്ടില്‍ കെഎസ്ആര്‍ടിസി സര്‍വീസ് തുടങ്ങി
1576134
Wednesday, July 16, 2025 2:39 AM IST
കറുകച്ചാല്‍: കുളത്തൂര്‍മൂഴി-പുന്നവേലി -നെടുംകുന്നം റൂട്ടില്‍ കെഎസ്ആര്‍ടിസി ബസ് സര്‍വീസ് ആരംഭിച്ചത് നാട്ടുകാര്‍ക്ക് ആശ്വാസവും ഒപ്പം ആവേശവുമായി. പുതുതായി എത്തിയ ബസ് സര്‍വീസിന് കഴിഞ്ഞദിവസം നാട്ടുകാരുടെ നേതൃത്വത്തില്‍ സ്വീകരണം നല്കി.
പി.കെ. കര്‍മസമിതി, പുന്നവേലി വികസനസമിതി എന്നിവരുടെ നിവേദനത്തെത്തുടര്‍ന്ന് ഗവൺമെന്റ് ചീഫ് വിപ്പ് ഡോ.എന്‍. ജയരാജിന്റെ ഇടപെടലില്‍ ഗതാഗത മന്ത്രി കെ.ബി. ഗണേഷ്കുമാർ നിര്ദേശിച്ചതോടെയാ ണ് മല്ലപ്പള്ളി ഡിപ്പോയില്‍നിന്നും ബസ് സര്‍വീസ് ആരംഭിച്ചത്.
അരനൂറ്റോണ്ടോളം ഈ റൂട്ടില്‍ സര്‍വീസ് നടത്തിയിരുന്ന സ്വകാര്യ ബസ് നിര്‍ത്തലാക്കിയതിനെത്തുടര്‍ന്നാണ് പുതിയ സര്‍വീസ് വേണമെന്ന ആവശ്യവുമായി നാട്ടുകാരും വിവിധ സന്നദ്ധ സംഘടനകളും രംഗത്തെത്തിയത്. ബസ് നിര്‍ത്തിയത് പുന്നവേലി, കുളത്തൂര്‍മൂഴി റൂട്ടിലെ യാത്രക്കാരെ ദുരിതത്തിലാക്കിയിരുന്നു. കെഎസ്ആര്‍ടിസി ബസ് സര്‍വീസ് ആരംഭിച്ചതോടെ ഈ പ്രദേശങ്ങളിലെ യാത്രാക്ലേശത്തിന് ഒട്ടൊക്കെ പരിഹാരമായി.