തോടിന്റെ സംരക്ഷണഭിത്തി തകർന്നുവീണു
1587967
Sunday, August 31, 2025 2:25 AM IST
എരുമേലി: തോടിന്റെ സംരക്ഷണഭിത്തി ഇടിഞ്ഞുവീണു. ഇതോടെ സമീപത്തെ വീട് അപകടഭീഷണിയിലായി. എരുമേലി പഞ്ചായത്ത് തുമരംപാറ വാർഡിൽ ചപ്പാത്ത് ഭാഗത്താണ് തോടിന്റെ സംരക്ഷണ ഭിത്തി തകർന്നുവീണത്.
സംരക്ഷണഭിത്തിയുടെ മുകളിലൂടെ ഉണ്ടായിരുന്ന നടപ്പുവഴി ഉൾപ്പെടെ തോട്ടിലേക്ക് തകർന്നുവീണ നിലയിലാണ്. കഴിഞ്ഞ ദിവസമാണ് സംഭവം. ഇതിനു പിന്നാലെ വീണ്ടും തിട്ട ഇടിഞ്ഞുവീണ് അപകടസാധ്യത വർധിച്ചിരിക്കുകയാണെന്ന് വാർഡ് മെംബർ ബിനോയ് ഇലവുങ്കൽ പറഞ്ഞു. പഞ്ചായത്ത് ഭരണസമിതി ഇടപെട്ട് അടിയന്തര പരിഹാര നടപടികൾ സ്വീകരിക്കണമെന്ന് ബിനോയ് ആവശ്യപ്പെട്ടു.