ജീ ബിന്‍ വിതരണം
1587947
Saturday, August 30, 2025 7:30 AM IST
ഞീഴൂര്‍: പഞ്ചായത്തിന്റെ നേതൃത്വത്തില്‍ നടക്കുന്ന മാലിന്യസംസ്കരണ പ്രവര്‍ത്തനത്തിന്റെ ഭാഗമായി വീടുകളില്‍ ജീ ബിന്‍ വിതരണം നടത്തി. വിതരണോദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ശ്രീകലാ ദിലീപ് നിര്‍വഹിച്ചു.
വൈസ് പ്രസിഡന്റ് കെ.പി. ദേവദാസ്, മെംബര്‍മാരായ ബീനാ ഷിബു, ലില്ലി മാത്യു, ലിസി ജീവന്, അശോക് കുമാര്‍, ഷൈനി സ്റ്റീഫന്‍, സെക്രട്ടറി ബിജു എം. മാത്യൂസ്, അസിസ്റ്റന്റ് സെക്രട്ടറി ശ്രീകുമാര്‍, വിഇഒമാരായ ചാന്ദ്നി, ബിനീഷ് എന്നിവര്‍ പ്രസംഗിച്ചു.