പ്രോ-മെന്റർ പ്രോജക്ട് ഉദ്ഘാടനം
1588232
Sunday, August 31, 2025 11:11 PM IST
പൂഞ്ഞാർ: സിഎംഐ ഇയർ ഓഫ് എഡ്യൂക്കേഷന്റെ ഭാഗമായി പൂഞ്ഞാർ സെന്റ് ആന്റണീസ് ഹയർ സെക്കൻഡറി സ്കൂളിലെ എസ്പിസി പ്രോജക്ട് ഒരുക്കുന്ന കരിയർ ഗൈഡൻസ് പ്രോഗ്രാമായ പ്രോ-മെന്ററിന്റെ ഉദ്ഘാടനം അഡീഷണൽ ഇൻകം ടാക്സ് കമ്മീഷണർ ജ്യോതിസ് മോഹൻ നിർവഹിച്ചു.
സ്കൂൾ മാനേജർ ഫാ. സിബി മഞ്ഞക്കുന്നേൽ സിഎംഐ അധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രസ് സിസ്റ്റർ സൂസി മൈക്കിൾ, പിടിഎ പ്രസിഡന്റ് എബി പൂണ്ടിക്കുളം, എസ്പിസി ഓഫീസർമാരായ ടോണി തോമസ് പുതിയാപറമ്പിൽ, മരീന ഏബ്രഹാം എന്നിവർ പ്രസംഗിച്ചു.
ഒരു വർഷം നീളുന്ന പ്രോ-മെന്റർ പ്രോജക്ടിന്റെ ഭാഗമായ കരിയർ ഗൈഡൻസ് സെമിനാറുകളിൽ പൊതുജനങ്ങൾക്കും വിദ്യാർഥികൾക്കും സൗജന്യമായി പങ്കെടുക്കാം. വിവിധ കരിയറുകളിൽ പ്രാഗത്ഭ്യം തെളിയിച്ചവരുമായി നേരിട്ട് സംവദിക്കാനുള്ള അവസരമാണ് ഒരുക്കുന്നത്. രജിസ്റ്റർ ചെയ്യാനും പ്രോഗ്രാമുകൾ നടക്കുന്ന ദിവസവും സമയവും വാട്സാപ്പിൽ ലഭിക്കാനുമായി 9895871371 എന്ന നമ്പരിൽ മെസേജ് അയയ്ക്കണം.