വൈ​ക്കം: എ​ൻ​എ​സ്എ​സ് വൈ​ക്കം യൂ​ണി​യ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സെ​പ്റ്റംബ​ർ 13ന് ​ന​ട​ക്കു​ന്ന നാ​യ​ർ മ​ഹാ​സ​മ്മേ​ള​ന​ത്തി​ന്‍റെ മു​ന്നോ​ടി​യാ​യി ന​ട​ത്തി​യ വി​ളം​ബ​ര ര​ഥ​ഘോ​ഷ​യാ​ത്ര സ​മാ​പി​ച്ചു.

വൈ​ക്കം യൂ​ണി​യ​നി​ലെ13 മേ​ഖ​ല​ക​ളി​ൽ പ​ര്യ​ട​നം ന​ട​ത്തി​യ​ശേ​ഷം വൈ​ക്കം വ​ലി​യ ക​വ​ല​യി​ൽ എ​ത്തി​യ ര​ഥ​ഘോ​ഷ​യാ​ത്ര​യെ ടൗ​ണി​ലെ ആ​റു ക​ര​യോ​ഗ​ങ്ങ​ൾ ചേ​ർ​ന്ന് സ്വീ​ക​രി​ച്ചു. മേ​ഖ​ലാ ചെ​യ​ർ​മാ​ൻ ബി.​ ജ​യ​കു​മാ​ർ, ക​ൺ​വീ​ന​ർ എ​സ്.​യു.​ കൃ​ഷ്ണ​കു​മാ​ർ, എ​സ്. മ​ധു, എ​സ്.​ ഹ​രി​ദാ​സ​ൻ നാ​യ​ർ, പി.​ ശി​വ​രാ​മ​കൃ​ഷ്ണ​ൻ, കെ.​പി.​ ര​വി​കു​മാ​ർ, ശ്രീ​ഹ​ർ​ഷ​ൻ, കെ.​എം. നാ​രാ​യ​ണ​ൻ നാ​യ​ർ, എം.​വി​ജ​യ​കു​മാ​ർ, എസ്. പ്ര​താ​പ്, രാ​ജേ​ന്ദ്ര ദേ​വ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ല്കി. വ​നി​താ സ​മാ​ജം ഭാ​ര​വാ​ഹി​ക​ൾ ആ​ര​തി ന​ട​ത്തി.

വ​ലി​യ ക​വ​ല​യി​ൽനി​ന്നു നി​ര​വ​ധി വാ​ഹ​ന​ങ്ങ​ളു​ടെ അ​ക​മ്പ​ടി​യോ​ടെ ര​ഥ​ഘോ​ഷ​യാ​ത്ര ബോ​ട്ട് ജെ​ട്ടി​യി​ൽ സ​മാ​പി​ച്ചു. സ​മാ പ​ന​യോ​ഗ​ത്തി​ൽ യൂ​ണി​യ​ൻ പ്ര​സി​ഡന്‍റ് പി.​ജി.​എം. നാ​യ​ർ കാ​രി​ക്കോ​ട്, വൈ​സ് പ്ര​സി​ഡ​ന്‍റ് പി. ​വേ​ണു​ഗോ​പാ​ൽ, സെ​ക്ര​ട്ട​റി അ​ഖി​ൽ ആ​ർ.​നാ​യ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

സെ​പ്റ്റം​ബ​ർ ര​ണ്ടി​ന് പ​താ​ക ദി​നം.​ഒ​ൻ​പ​തി​ന് സ​മ്മേ​ള​ന ന​ഗ​റാ​യ ബീ​ച്ച് മൈ​താ​നി​യി​ൽ പ​താ​ക ഉ​യ​ർ​ത്തും.​ സെ​പ്റ്റം​ബ​ർ 13ന് ​ഉ​ച്ച​ക​ഴി​ഞ്ഞ് 3.30 ന് ​ബീ​ച്ച് മൈ​താ​നി​യി​ൽ ന​ട​ക്കു​ന്ന മ​ഹാസ​മ്മേ​ള​ന​ത്തി​ൽ യൂ​ണി​യ​നി​ലെ 97 ക​ര​യോ​ഗ​ങ്ങ​ളി​ൽനി​ന്നാ​യി 25,000 അം​ഗ​ങ്ങ​ൾ പ​ങ്കെ​ടു​ക്കും.