മണര്‍കാട് കവലയിലെ നവീകരിച്ച കുരിശുപള്ളി കൂദാശ ചെയ്തു
1588156
Sunday, August 31, 2025 7:07 AM IST
മണര്‍കാട്: സെന്റ് മേരീസ് യാക്കോബായ സുറിയാനി കത്തീഡ്രലിന്റെ മണര്‍കാട് കവലയിലെ നവീകരിച്ച കുരിശുപള്ളിയുടെ കൂദാശ ചെയ്തു. സന്ധ്യാപ്രാര്‍ഥനയെത്തുടര്‍ന്ന് നടന്ന ശുശ്രൂഷകള്‍ക്ക് സുന്നഹദോസ് സെക്രട്ടറിയും കോട്ടയം ഭദ്രാസനാധിപനുമായ ഡോ. തോമസ് മാര്‍ തീമോത്തിയോസ് മുഖ്യകാര്‍മികത്വം വഹിച്ചു.
കോട്ടയം ഭദ്രാസന സെക്രട്ടറി ഫാ. ഷൈജു ജോസ് ചെന്നിക്കര, ഫാ. മാത്യു മണവത്ത് കോര്‍എപ്പിസ്കോപ്പ, ഫാ.എം.ഐ. തോമസ് മറ്റത്തില്‍, ഫാ. സനോജ് കരോട്ടെക്കുറ്റ്, ഫാ. ലിറ്റു തണ്ടാശേരില്‍ എന്നിവര്‍ സഹകാര്‍മികത്വം വഹിച്ചു.
കത്തീഡ്രലിന്റെ ആഭിമുഖ്യത്തില്‍ പ്രാചീന ക്രിസ്തീയ കലാരൂപമായ പരിചമുട്ടുകളി അഭ്യസിച്ച ഇടവകയിലെ കുട്ടികളുടെ അരങ്ങേറ്റം കത്തീഡ്രല്‍ അങ്കണത്തില്‍ നടന്നു. ഇടവകയിലെ 50ൽ അധികം കുട്ടികളാണ് മൂന്നുമാസം നീണ്ടുനിന്ന പരിശീലനത്തിലൂടെ പരിചമുട്ടുകളി അഭ്യസിച്ചത്.
ക്രമീകരണങ്ങള്‍ക്ക് കത്തീഡ്രല്‍ ട്രസ്റ്റിമാരായ സുരേഷ് കെ. ഏബ്രഹാം കണിയാംപറമ്പില്‍, ബെന്നി ടി. ചെറിയാന് താഴത്തേടത്ത്, ജോര്‍ജ് സഖറിയ ചെമ്പോല, കത്തീഡ്രല്‍ സെക്രട്ടറി പി.എ. ചെറിയാന് പാണാപറമ്പില്‍, പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ ഡീക്കന്‍ ഡോ. ജിതിന് കുര്യന് ആന്‍ഡ്രൂസ് ചിരവത്തറ എന്നിവര്‍ നേതൃത്വം നല്കി.