നെ​​​ടും​​​കു​​​ന്നം: സെ​​​ന്‍റ് ജോ​​​ണ്‍ ദി ​​​ബാ​​​പ്റ്റി​​​സ്റ്റ് സി​​​ബി​​​എ​​​സ്ഇ സ്‌​​​കൂ​​​ളി​​​ല്‍ ഓ​​​ണാ​​​ഘോ​​​ഷം സം​​​ഘ​​​ടി​​​പ്പി​​​ച്ചു. സ്‌​​​കൂ​​​ള്‍ മൈ​​​താ​​​ന​​​ത്ത് കു​​​ട്ടി​​​ക​​​ളും അ​​​ധ്യാ​​​പ​​​ക​​​രും അ​​​ണി​​നി​​​ര​​​ന്ന മെ​​​ഗാ തി​​​രു​​​വാ​​​തി​​​ര​​​യോ​​​ടെ​ ആ​​​രം​​​ഭി​​​ച്ച ആ​​​ഘോ​​​ഷ​​​പ​​​രി​​​പാ​​​ടി​​​ക​​​ളി​​​ല്‍ കൈ​​​കൊ​​​ട്ടി​​​ക്ക​​​ളി, പു​​​ലി​​​ക​​​ളി, വ​​​ഞ്ചി​​​പ്പാ​​​ട്ട്, നാ​​​ട​​​ന്‍പാ​​​ട്ട് എ​​​ന്നി​​​വ​​​യും അ​​​വ​​​ത​​​രി​​​പ്പി​​​ച്ചു.

മാ​​​നേ​​​ജ​​​ര്‍ ഫാ. ​​​വ​​​ര്‍ഗീ​​​സ് കൈ​​​ത​​​പ്പ​​​റ​​​മ്പി​​​ല്‍ അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ച്ചു. ക​​​ര്‍ണാ​​​ട​​​ക സം​​​ഗീ​​​ത​​​ര​​​ത്‌​​​നം പ​​​ന​​​ച്ചി​​​ക്കാ​​​ട് ഷി​​​ബു കെ. ​​​രാ​​​ജു ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു. പ്രി​​​ന്‍സി​​​പ്പ​​​ല്‍ ടി​​​ന്‍റു മാ​​​ത്യു, വൈ​​​സ് പ്രി​​​ന്‍സി​​​പ്പ​​​ല്‍ ഫാ.​ ​​ജെ​​​നി ഇ​​​രു​​​പ​​​തി​​​ല്‍, അ​​​ല​​​ന്‍ കു​​​രു​​​വി​​​ള, അ​​​ര്‍ച്ച​​​ന ജി. ​​​നാ​​​യ​​​ര്‍, സി​​​ന്ധു മാ​​​ത്യു, സി.​​​ജെ. അ​​​നീ​​​ഷ് എ​​​ന്നി​​​വ​​​ര്‍ പ്ര​​​സം​​​ഗി​​​ച്ചു.