എട്ടുനോമ്പ് തിരുനാൾ
1588240
Sunday, August 31, 2025 11:12 PM IST
എലിക്കുളം ഉണ്ണിമിശിഹാ പള്ളിയില്‍
എലിക്കുളം: ഉണ്ണിമിശിഹാ പള്ളിയില്‍ എട്ടുനോമ്പാചരണവും പരിശുദ്ധ മാതാവിന്റെ പിറവിത്തിരുനാളും ഇന്നുമുതല്‍ എട്ടുവരെ നടക്കുമെന്ന് വികാരി ഫാ. ജയിംസ് തെക്കുംചേരിക്കുന്നേല്‍ അറിയിച്ചു.
ഇന്നുമുതല്‍ ആറുവരെ രാവിലെ 6.25ന് വിശുദ്ധ കുര്‍ബാന, വൈകുന്നേരം 4.30ന് പരിശുദ്ധ മാതാവിന്റെ പിറവിത്തിരുനാളിനൊരുക്കമായുള്ള സന്ധ്യാനമസ്കാരം, 4.45ന് വിശുദ്ധ കുര്‍ബാന, സന്ദേശം. ഏഴിന് രാവിലെ 5.15നും ഏഴിനും 9.45നും വിശുദ്ധ കുര്‍ബാന, വൈകുന്നേരം 4.30ന് കൊച്ചുകാവ് സെന്റ് തോമസ് ചാപ്പലില്‍ വിശുദ്ധ കുര്‍ബാന. എട്ടിനു രാവിലെ 6.25ന് വിശുദ്ധ കുര്‍ബാന, വൈകുന്നേരം 4.30ന് വിശുദ്ധ കുര്‍ബാന. തുടര്‍ന്ന് നേര്‍ച്ചപ്പായസം.
പൊടിമറ്റം സെന്റ് മേരീസ് പള്ളിയില്‍
പൊടിമറ്റം: സെന്റ് മേരീസ് പള്ളിയില്‍ എട്ടുനോമ്പാചരണവും പരിശുദ്ധ കന്യകമറിയത്തിന്റെ പിറവിത്തിരുനാളും ഇന്നുമുതല്‍ എട്ടുവരെ നടക്കുമെന്ന് വികാരി ഫാ. മാര്ട്ടിന് വെള്ളിയാംകുളം, അസിസ്റ്റന്റ് വികാരി ഫാ. സില്‍വാനോസ് വടക്കേമംഗലം എന്നിവര്‍ അറിയിച്ചു.
ഇന്നു മുതല്‍ ആറുവരെ എല്ലാ ദിവസവും രാവിലെ ആറിന് സപ്രാ, തുടര്‍ന്ന് വിശുദ്ധ കുര്‍ബാന, വൈകുന്നേരം 4.30ന് ജപമാല, അഞ്ചിന് വിശുദ്ധ കുര്‍ബാന, വചനപ്രഘോഷണം. ഏഴിനു രാവിലെ 5.45ന് വിശുദ്ധ കുര്‍ബാന, ഏഴിന് സപ്രാ, 7.15ന് വിശുദ്ധ കുര്‍ബാന. വൈകുന്നേരം നാലിന് പൊടിമറ്റം-ആനക്കല്ല് റോഡിന് സമീപം പുതുതായി വെഞ്ചരിച്ച കുരിശടിയില്‍നിന്ന് പള്ളിയിലേക്ക് കെകെ റോഡുവഴി ജപമാല പ്രദക്ഷിണം. എട്ടിന് രാവിലെ ആറിന് വിശുദ്ധ കുര്‍ബാന.
പുല്ലാനിത്തകിടി വിശുദ്ധ റീത്താ പള്ളിയിൽ
പുല്ലാനിത്തകിടി: വിശുദ്ധ റീത്താ പള്ളിയിൽ പരിശുദ്ധ കന്യകമറിയത്തിന്റെ ജനനത്തിരുനാളിന് ഒരുക്കമായുള്ള എട്ടുനോമ്പാചരണം ഇന്നുമുതൽ എട്ടുവരെ നടക്കുമെന്ന് വികാരി ഫാ. ജോസുകുട്ടി ഇടത്തിനകം അറിയിച്ചു.
ഇന്നു വൈകുന്നേരം നാലിന് കൊടിയേറ്റ്, തുടർന്ന് ജപമാല, ആരാധന, വിശുദ്ധ കുർബാന. നാളെ മുതൽ അഞ്ചുവരെ വൈകുന്നേരം നാലിന് ജപമാല, ആരാധന, വിശുദ്ധ കുർബാന. ആറിന് വൈകുന്നേരം നാലിന് വിശുദ്ധ കുർബാന - മാർ മാത്യു അറയ്ക്കൽ. ഏഴിനു രാവിലെ ആറിന് ആരാധന, ജപമാല, വിശുദ്ധ കുർബാന. തുടർന്ന് സൺഡേ സ്കൂളിന്റെ നേതൃത്വത്തിൽ അമ്മയ്ക്കരികേ പരിപാടി. എട്ടിന് വൈകുന്നേരം നാലിന് വിശുദ്ധ കുർബാന, നൊവേന, തുടർന്ന് മേരിനാമധാരികളുടെ സംഗമം, സ്നേഹവിരുന്ന്.