നടൻ വിജയരാഘവനെ ആദരിച്ചു
1587734
Saturday, August 30, 2025 12:16 AM IST
കോട്ടയം: ദേശീയ ചലച്ചിത്ര അവാര്‍ഡ് ജേതാവായ വിജയരാഘവനെ കോട്ടയം സിറ്റസണ്‍ ഫോറം ആദരിച്ചു.
നഗരസഭ ചെയര്‍പേഴ്സണ്‍ ബിന്‍സി സെബാസ്റ്റ്യന്‍ അധ്യക്ഷതവഹിച്ചു. തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എംഎല്‍എ വിജയരാഘവനെ പൊന്നാട അണിയിച്ചു. കോട്ടയം അതിരൂപത വികാരി ജനറാള്‍ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട് മുഖ്യപ്രഭാഷണം നടത്തി. കാരിത്താസ് ആശുപത്രി ഡറക്ടര്‍ റവ. ഡോ. ബിനു കുന്നത്ത്, മാന്നാനം കെഇ സ്കൂള്‍ പ്രിന്‍സിപ്പല്‍ റവ.ഡോ. ജയിംസ് മുല്ലശേരി, ദര്‍ശന സാംസ്കാരിക കേന്ദ്രം ഡയറക്ടര്‍ ഫാ. എമില്‍ പുള്ളിക്കാട്ടില്‍, പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ മാത്യു കൊല്ലമലക്കരോട്ട് എന്നിവര്‍ പ്രസംഗിച്ചു.