സപ്ലൈകോ ഓണം ഫെയർ
1587960
Sunday, August 31, 2025 2:25 AM IST
ഈരാറ്റുപേട്ട: സപ്ലൈകോയുടെ പൂഞ്ഞാർ നിയോജകമണ്ഡലം ഓണംഫെയർ സപ്ലൈകോ ഈരാറ്റുപേട്ട സൂപ്പർമാർക്കറ്റിൽ ഇന്നു രാവിലെ 11ന് സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ ഉദ്ഘാടനം ചെയ്യും. മുനിസിപ്പൽ ചെയർപേഴ്സൺ സുഹ്റ അബ്ദുൾ ഖാദർ അധ്യക്ഷത വഹിക്കും.
നാലു വരെയാണ് ഫെയർ. നിയോജകമണ്ഡലങ്ങളിലെ നിശ്ചിത സ്ഥലങ്ങളിലൂടെ സഞ്ചരിക്കുന്ന മൊബൈൽ ഓണച്ചന്ത ഇന്നു രാവിലെ 9.30ന് ഭരണങ്ങാനം, 11ന് ഇടമറ്റം, ഉച്ചകഴിഞ്ഞ് 1.30 ന് നടയ്ക്കൽ, മൂന്നിന് പിണ്ണാക്കനാട്, 4.30ന് കുന്നോന്നി, ആറിന് പാതാമ്പുഴ എന്നീ സ്ഥലങ്ങളിൽ എത്തിച്ചേരും.