അരുവിക്കുഴി ലൂർദ്മാതാ പള്ളിയിൽ തിരുനാൾ
1587932
Saturday, August 30, 2025 7:16 AM IST
അരുവിക്കുഴി: ലൂർദ്മാതാ പള്ളിയിൽ പരിശുദ്ധ കന്യകമറിയത്തിന്റെ പിറവിത്തിരുനാളും എട്ടുനോന്പാചരണവും സെപ്റ്റംബർ ഒന്നു മുതൽ എട്ടുവരെ നടക്കും.
ഒന്നു മുതൽ ആറുവരെ ദിവസവും വൈകുന്നേരം 4.30ന് ജപമാല, വിശുദ്ധ കുർബാന, നൊവേന. ഫാ. ബാബു വരിക്കമാക്കിയിൽ സിഎസ്ടി, ഫാ. സൈജു തുരുത്തിയിൽ എംസിബിഎസ്, ഫാ. ജിൻസൺ കീടംകുറ്റിയിൽ എംസിബിഎസ്, ഫാ. ജേക്കബ് അത്തിക്കളം, ഫാ. മാത്യു കുന്നുംപുറം എംസിബിഎസ്, ഫാ. ചാൾസ് തോപ്പിൽ സിഎസ്ടി എന്നിവർ യഥാക്രമം കാർമികത്വം വഹിക്കും.
ഏഴിന് രാവിലെ 6.30ന് ജപമാല, വിശുദ്ധകുർബാന, നൊവേന: ഫാ. ലൈജു കണിച്ചേരിൽ. തിരുനാൾ ദിനമായ എട്ടിനു വൈകുന്നേരം 4.30ന് ജപമാല, വിശുദ്ധ കുർബാന, നൊവേന: ഫാ. സോണി തെക്കുംമുറി. തുടർന്ന് മെഴുകുതിരികളേന്തി ജപമാല പ്രദിക്ഷണം.
പാച്ചോർനേർച്ച. തിരുനാൾ ആഘോഷങ്ങൾക്ക് വികാരി ഫാ. സെബാസ്റ്റ്യൻ ശൗര്യാമാക്കിൽ, കൈക്കാരന്മാരായ തങ്കച്ചൻ പുല്ലാട്ടുകാല, ജോഷി പുലുന്പേത്തകിടിയിൽ എന്നിവർ നേതൃത്വം നൽകും.