കു​റ​വി​ല​ങ്ങാ​ട്: യ​ഥാ​ർ​ഥ ജീ​വി​ത​സ​ന്തോ​ഷ​ത്തി​ന് ദൈ​വ​മാ​താ​വി​നെ​പ്പോ​ലെ തു​റ​വി​യു​ള്ള​വ​രാ​ക​ണ​മെ​ന്ന് പാ​ലാ രൂ​പ​ത വി​കാ​രി ജ​ന​റാ​ൾ മോ​ൺ. ജോ​സ​ഫ് കണി​യോ​ടി​ക്ക​ൽ പ​റ​ഞ്ഞു. കു​റ​വി​ല​ങ്ങാ​ട് ബൈ​ബി​ൾ ക​ൺ​വ​ൻ​ഷ​ന്‍റെ മൂ​ന്നാം​ദി​ന​ത്തി​ൽ വി​ശു​ദ്ധ കു​ർ​ബാ​ന അ​ർ​പ്പി​ച്ച് സ​ന്ദേ​ശം ന​ൽ​കു​ക​യാ​യി​രു​ന്നു അ​ദ്ദേഹം.

ഇ​ന്ന​ലെ ന​ട​ന്ന ജ​പ​മാ​ല പ്ര​ദ​ക്ഷി​ണ​ത്തി​ന് പി​ഡി​എം ടീം ​നേ​തൃ​ത്വം ന​ൽ​കി. ആ​ർ​ച്ച്പ്രീ​സ്റ്റ് റവ.​ഡോ. തോ​മ​സ് മേ​നാ​ച്ചേ​രി, സീ​നി​യ​ർ അ​സി​സ്റ്റ​ന്‍റ് വി​കാ​രി ഫാ. ​ജോ​സ​ഫ് മ​ണി​യ​ഞ്ചി​റ, അ​സി. വി​കാ​രി​മാ​രാ​യ ഫാ. ​പോ​ൾ പാ​റ​പ്ലാ​ക്ക​ൽ, ഫാ. ​ആ​ന്‍റ​ണി വാ​ഴ​ക്കാ​ലാ​യി​ൽ, ഫാ. ​ജോ​സ​ഫ് ചൂ​ര​യ്ക്ക​ൽ, ഫാ. ​തോ​മ​സ് താ​ന്നി​മ​ല​യി​ൽ എ​ന്നി​വ​ർ ശു​ശ്രൂ​ഷ​ക​ൾ​ക്കു കാ​ർ​മി​ക​ത്വം വ​ഹി​ച്ചു.

ക​ൺ​വ​ൻ​ഷ​ന്‍റെ നാ​ലാം ദി​വ​സ​മാ​യ ഇ​ന്ന് ഷം​ഷാ​ബാ​ദ് രൂ​പ​ത സ​ഹാ​യ മെ​ത്രാ​ൻ മാ​ർ ജോ​സ​ഫ് കൊ​ല്ലം​പ​റ​മ്പി​ൽ വി​ശു​ദ്ധ കു​ർ​ബാ​ന അ​ർ​പ്പി​ച്ച് സ​ന്ദേ​ശം ന​ൽ​കും.