അരുവിത്തുറ കോളജിൽ എൻഎസ്എസ് സപ്തദിന സഹവാസ സ്പെഷ്യൽ ക്യാമ്പിന് തുടക്കം
1587954
Saturday, August 30, 2025 3:12 PM IST
അരുവിത്തുറ: സെന്റ് ജോർജ് കോളജ് എൻഎസ്എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന സപ്തദിന സ്പെഷ്യൽ ക്യാമ്പിന് തുടക്കമായി. സംസ്ഥാന യുവജന കമ്മീഷൻ അംഗം അബേഷ് അലോഷ്യസ് ഉദ്ഘാടനം നിർവഹിച്ചു.
കോളേജ് മാനേജർ വെരി റവ.ഫാ. സെബാസ്റ്റ്യൻ വെട്ടുകല്ലേൽ അധ്യക്ഷത വഹിച്ചു. ബർസാർ റവ. ഫാ. ബിജു കുന്നയ്ക്കാട്ട്, വൈസ് പ്രിൻസിപ്പൽ ഡോ. ജിലു ആനി ജോൺ, എൻഎസ്എസ് പ്രോഗ്രാം ഓഫീസർമാരായ ഡോ. ഡെന്നി തോമസ്, മരിയ ജോസ് തുടങ്ങിയവർ സംസാരിച്ചു.
സുസ്ഥിര വികസനത്തിനായി എൻഎസ്എസ് യുവത എന്ന മുദ്രാവാക്യവുമായി ആരംഭിച്ചിരിക്കുന്ന ക്യാമ്പിൽ വിവിധ ചർച്ചാ ക്ലാസുകൾ, സാമൂഹ്യ സമ്പർക്ക പരിപാടികൾ, നൈപുണ്യ വികസന പ്രവർത്തനങ്ങൾ, പ്രകൃതി പഠന യാത്രകൾ, സെമിനാറുകൾ, സിമ്പോസിയങ്ങൾ, വൃദ്ധ സദന സന്ദർശനങ്ങൾ, അനാഥ മന്ദിരത്തിലെ കലാപരിപാടികൾ, മെഡിക്കൽ ക്യാമ്പ്, ശ്രമദാനം തുടങ്ങി നിരവധി പരിപാടികൾ ഉൾപ്പെടുത്തിയിട്ടുണ്ട്.