കോട്ടയം അതിരൂപത ദിനാഘോഷം ഇന്ന്
1587733
Saturday, August 30, 2025 12:16 AM IST
കോട്ടയം: കോട്ടയം ക്നാനായ അതിരൂപതാദിനാചരണം ഇന്നു രാവിലെ 10ന് ഇടയ്ക്കാട്ട് സെന്റ് ജോര്‍ജ് ക്നാനായ കത്തോലിക്കാ ഫൊറോന പള്ളിയില്‍ നടക്കും. പുരാതന പാട്ടുകള്‍ പാടി നടവിളിയോടെ ബിഷപ്പുമാരെ സ്വീകരിക്കും.
ആര്‍ച്ച്ബിഷപ് മാര്‍ മാത്യു മൂലക്കാട്ട് ദീപം തെളിക്കും. തുടര്‍ന്ന് ആര്‍ച്ച്ബിഷപ് മാര്‍ തോമസ് തറയിലിന്റെ മുഖ്യകാര്‍മികത്വത്തില്‍ വിശുദ്ധ കുര്‍ബാന. മാര്‍ ജോസഫ് പണ്ടാരശേരില്‍, ഗീവര്‍ഗീസ് മാര്‍ അപ്രേം, വൈദികര്‍ തുടങ്ങിയവര്‍ കൃതജ്ഞതാബലിയില്‍ പങ്കെടുക്കും. പൊതുസമ്മേളനം മാര്‍ മാത്യു മൂലക്കാട്ട് ഉദ്ഘാടനം ചെയ്യും.
ഗീവര്‍ഗീസ് മാര്‍ അപ്രേം അനുഗ്രഹപ്രഭാഷണം നടത്തും. വ്യത്യസ്ത മേഖലകളില്‍ പ്രാഗല്ഭ്യം തെളിയിച്ചവരെ പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി സാബു കരിശേരിക്കല്‍ പരിചയപ്പെടുത്തി മാര്‍ മാത്യു മൂലക്കാട്ട് ആദരിക്കും. അതിരൂപതയില്‍ ഒരു വര്‍ഷത്തില്‍ നടത്തപ്പെട്ട പരിപാടികളുടെ അവതരണം പാസ്റ്ററല്‍ കോ-ഓര്‍ഡിനേറ്റര്‍ ഫാ. മാത്യു മണക്കാട്ട് നിര്‍വഹിക്കും.
പ്രെസ്ബിറ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി ഫാ. ഏബ്രാഹാം പറമ്പേട്ട്, കെസിസി പ്രസിഡന്റ് ബാബു പറമ്പടത്തുമലയില്‍, സമര്‍പ്പിത സമൂഹങ്ങളുടെ പ്രതിനിധി സിസ്റ്റര്‍ ഇമ്മാക്കുലേറ്റ് എസ്വിഎം, കെസിഡബ്ല്യുഎ പ്രസിഡന്റ് ഷൈനി ചൊള്ളമ്പേല്‍, കെസിവൈഎല്‍ പ്രസിഡന്റ് ജോണിസ് പി. സ്റ്റീഫന്‍ എന്നിവര്‍ പ്രസംഗിക്കും. മാര്‍ ജോസഫ് പണ്ടാരശേരില്‍ സ്വാഗതവും പ്രൊ-പ്രോട്ടോസിഞ്ചെല്ലൂസ് ഫാ. തോമസ് ആനിമൂട്ടില്‍ കൃതജ്ഞതയും അര്‍പ്പിക്കും.