കാഞ്ഞിരമറ്റത്ത് കർഷകസംഗമം
1588248
Sunday, August 31, 2025 11:12 PM IST
കാഞ്ഞിരമറ്റം: എകെസിസി കാഞ്ഞിരമറ്റം യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ഇടവകയിലെ മുഴുവൻ കർഷകരെയും പങ്കെടുപ്പിച്ച് സംഗമം സംഘടിപ്പിച്ചു. കർഷകസംഗമത്തിന്റെ ഉദ്ഘാടനം എകെസിസി രൂപത ഡയറക്ടർ റവ. ജോർജ് വർഗീസ് ഞാറക്കുന്നേൽ നിർവഹിച്ചു. വികാരി ഫാ. ജോസഫ് മണ്ണനാൽ അധ്യക്ഷത വഹിച്ചു. ഫാ. ജോസഫ് മഠത്തിപ്പറമ്പിൽ, യൂണിറ്റ് പ്രസിഡന്റ് മാത്തുക്കുട്ടി ഞായർകുളം, അനിൽ സെബാസ്റ്റ്യൻ, ജയ്മോൻ പുത്തൻപുരയ്ക്കൽ എന്നിവർ പ്രസംഗിച്ചു.
റിട്ടയേർഡ് കൃഷി അസിസ്റ്റന്റ് ഡയറക്ടർ ബിജുമോൻ സക്കറിയ, കൃഷി അസിസ്റ്റന്റ് രാജേഷ് കുമാർ, കാഞ്ഞിരമറ്റം അഗ്രോ പ്രൊഡ്യൂസർ കമ്പനി സിഇഒ ടോം ജേക്കബ്, ജൈവകൃഷി വിദഗ്ധൻ ജോയി ജോർജ് എന്നിവർ കർഷകർക്ക് ക്ലാസെടുത്തു. മികച്ച കർഷകരായ ജയിംസ് എം. ജേക്കബ്, കെ.എസ്. മാത്യു, റോബിൻ ഏബ്രഹാം, മാത്യു തോമസ് എന്നിവരെ ആദരിച്ചു. കർഷകർക്ക് വിവിധയിനം തൈകൾ, പച്ചക്കറിവിത്ത്, ജൈവ കീടനാശിനികൾ എന്നിവ വിതരണം ചെയ്തു.