കൊക്കയാറിൽ ഗ്രാമവികസന സെമിനാർ
1588245
Sunday, August 31, 2025 11:12 PM IST
മുണ്ടക്കയം: കോൺഗ്രസ് കൊക്കയാർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ ഗ്രാമവികസന സെമിനാർ ഡീൻ കുര്യാക്കോസ് എംപി ഉദ്ഘാടനം ചെയ്തു. രാഹുൽ ഗാന്ധി ഉന്നയിച്ച ലോക്സഭാ തെരഞ്ഞടുപ്പിലെ ക്രമക്കേടുകൾ രാജ്യം ഒറ്റകെട്ടായി ഏറ്റെടുത്തിട്ടും പിണറായി വിജയൻ മാത്രം കാണാതപോയതിന്റെ കാരണം വ്യക്തമാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. കേന്ദ്രം ഭരിക്കുന്ന നരേന്ദ്ര മോദി രാജ്യത്തെ മതേതരത്വം തകർത്തുവെന്നും ന്യൂനപക്ഷങ്ങൾക്കു നേരേ ബിജെപി രാജ്യമെമ്പാടും അക്രമം അഴിച്ചു വിടുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മണ്ഡലം പ്രസിഡന്റ് സണ്ണി ആന്റണി അധ്യക്ഷത വഹിച്ചു. സിറിയക് തോമസ് മുഖ്യപ്രഭാഷണം നടത്തി. ഡിസിസി ജനറൽ സെക്രട്ടറി എം.ഡി. അർജുനൻ ക്ലാസ് നയിച്ചു. കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ജോർജ് ജോസഫ്, ഡിസിസി ജനറൽ സെക്രട്ടറി പി.കെ. ചന്ദ്രശേഖരൻ, ഡിസിസി അംഗങ്ങളായ സണ്ണി തട്ടുങ്കൽ, നൗഷാദ് വെംബ്ലി, ഓലിക്കൽ സുരേഷ്, സ്വർണലത അപ്പുക്കുട്ടൻ, ബ്ലോക്ക് ഭാരവാഹികളായ അയൂബ് ഖാൻ കട്ടപ്ലാക്കൽ, പി.ജെ. വർഗീസ്, പി.വി. വിശ്വനാഥൻ എന്നിവർ പ്രസംഗിച്ചു.