കഞ്ചാവുമായി ഇതര സംസ്ഥാനക്കാരൻ പിടിയിൽ
1587933
Saturday, August 30, 2025 7:16 AM IST
കോട്ടയം: നഗരമധ്യത്തില്‍ വന്‍ ലഹരി വേട്ട. ഒരു കിലോ കഞ്ചാവും 27.5 ഗ്രാം കഞ്ചാവ് മിഠായിയും മൂന്ന് ഗ്രാം ബ്രൗണ്‍ ഷുഗറുമായി ഇതരസംസ്ഥാന തൊഴിലാളിയെ എക്സൈസ് പിടികൂടി. അസം സ്വദേശി കാസിം അലിയെയാണ് പിടികൂടിയത്. രഹസ്യ വിവരത്തെ പിന്തുടര്ന്നു നടത്തിയ പരിശോധനയിലാണ് പ്രതിയെ ഇയാളെ പിടികൂടിയത്.
ചെല്ലിയൊഴുക്കം റോഡിലെ ലോഡ്ജ് കേന്ദ്രീകരിച്ച് ഇതര സംസ്ഥാന തൊഴിലാളികളുടെ നേതൃത്വത്തില്‍ വന്‍ തോതില്‍ ലഹരിമരുന്ന് എത്തിക്കുന്നതായാണ് വിവരം ലഭിച്ചത്. ഇതേത്തുടര്‍ന്ന് എക്സെസ് സംഘം മുറിയില്‍ നടത്തിയ പരിശോധനയിലാണ് കാസിം അലിയുടെ പക്കൽനിന്നും കഞ്ചാവും ബ്രൗണ്‍ ഷുഗറും പിടികൂടിയത്.