പത്തനാട്-കുളത്തൂര്‍മൂഴി-താഴത്തുവടകര ഫെറി റോഡ് നവീകരണം ആരംഭിച്ചു
1587968
Sunday, August 31, 2025 2:25 AM IST
കാഞ്ഞിരപ്പള്ളി: പത്തനാട്-കുളത്തൂര്‍മൂഴി-താഴത്തുവടകര ചിറക്കല്പാറ ഫെറി റോഡ് ബിഎംബിസി ടാറിംഗിന് ഏഴു കോടി രൂപ അനുവദിച്ച പ്രവൃത്തിയുടെ നിര്‍മാണം ആരംഭിച്ചതായി ചീഫ് വിപ്പ് ഡോ. എൻ. ജയരാജ് അറിയിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ പ്രത്യേക പാക്കേജില്‍ ഉള്‍പ്പെടുത്തിയാണ് തുക അനുവദിച്ചിരിക്കുന്നത്.
പത്തനാട് മുതല്‍ താഴത്തുവടകര ചിറക്കല്പാറ കടവില്‍ നിലവില്‍ നിർമാണം ആരംഭിച്ച ചിറക്കല്പാറ പാലത്തിലേക്ക് എത്തുന്ന റോഡാണിത്. ആറ് കിലോമീറ്റര്‍ വരുന്ന റോഡ് ഇരുവശങ്ങളിലും ഓടകള്‍ സഹിതം വിവിധ സുരക്ഷാ ഉപകരണങ്ങളോടെ ആധുനിക നിലവാരത്തിലാണ് നിര്‍മിക്കുന്നത്.
ഈ റോഡിന്റെ താഴത്തുവടകര മുതല്‍ കുളത്തൂര്‍മൂഴി വരെയുള്ള ഭാഗം കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തി 86 കോടി രൂപ അനുവദിച്ച പ്രവൃത്തിയില്‍ നേരത്തേ ഉള്‍പ്പെടുത്തിയിരുന്നു. ബാക്കി വരുന്ന ഭാഗത്തിന്റെ നിർമാണങ്ങളാണ് ഇപ്പോള്‍ ആരംഭിച്ചിരിക്കുന്നതെന്ന് ചീഫ് വിപ്പ് അറിയിച്ചു.