പാലാ രൂപത യൂത്ത് അസംബ്ലിക്ക് പ്രൗഢോജ്വല തുടക്കം
1588246
Sunday, August 31, 2025 11:12 PM IST
പാലാ: രൂപതയുടെ എപ്പാര്‍ക്കിയല്‍ യൂത്ത് അസംബ്ലിക്ക് പ്രൗഢോജ്വലമായ തുടക്കം. അല്ഫോന്സിയന് പാസ്റ്ററല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടക്കുന്ന യൂത്ത് അസംബ്ലിക്ക് എസ്എംവൈഎം രൂപത പ്രസിഡന്റ് അന്വിന് സോണി ഓടച്ചുവട്ടില്‍ പതാക ഉയര്‍ത്തി.
രാഷ്ട്രീയചിന്തയും പങ്കാളിത്തവും എന്ന വിഷയത്തില്‍ പാനല്‍ചര്‍ച്ച നടന്നു. രാഷ്ട്രീയപ്രവര്‍ത്തകരായ ഡോ. ജിന്റോ ജോണ്‍, റോണി മാത്യു, ഷോണ്‍ ജോര്‍ജ് എന്നിവര്‍ മാധ്യമപ്രവര്ത്തകന് ടോം കുര്യാക്കോസിനൊപ്പം ചര്‍ച്ചയില്‍ പങ്കെടുത്തു.
ഇന്നു നടക്കുന്ന അസംബ്ലിയില്‍ വിവിധ സെഷനുകളിലായി മാര്‍ ജോസഫ് കല്ലറങ്ങാട്ട്, രൂപത മുഖ്യ വികാരി ജനറാള്‍ മോണ്‍. ജോസഫ് തടത്തില്‍ എന്നിവര്‍ യുവജനങ്ങളുമായി സംവദിക്കും. രൂപതയിലെ വിവിധ ഡിപ്പാര്‍ട്ട്മെന്റ് ഡയറക്ടര്‍മാരും അസംബ്ലിയില്‍ പങ്കെടുക്കും.
രൂപത വികാരി ജനറാള്‍ മോണ്‍. സെബാസ്റ്റ്യന്‍ വേത്താനത്ത്, എസ്എംവൈഎം പാലാ രൂപത ഡയറക്ടര്‍ ഫാ. മാണി കൊഴുപ്പന്‍കുറ്റി, പ്രസിഡന്റ് അന്വിന് സോണി ഓടച്ചുവട്ടില്‍, ജനറല്‍ സെക്രട്ടറി റോബിന് ടി. ജോസ് താന്നിമല, ബില്‍ന സിബി, ജോസഫ് വടക്കേല്‍ തുടങ്ങിയവര്‍ നേതൃത്വം നല്കുന്ന അസംബ്ലി നാളെ ഉച്ചകഴിഞ്ഞ് ഒന്നോടെ അവസാനിക്കും.