ആറു ദിനങ്ങളിലായി പത്തു പ്രധാന തീർഥാടനങ്ങൾ; മുത്തിയമ്മയുടെ സവിധം ഭക്തസാഗരമാകും
1588230
Sunday, August 31, 2025 11:11 PM IST
കുറവിലങ്ങാട്: ദൈവമാതാവിന്റെ പിറവിത്തിരുനാളിനൊരുക്കമായ എട്ടുനോമ്പിന്റെ ദിനങ്ങളിൽ മുത്തിയമ്മയുടെ സവിധം ഭക്തസാഗരമായി മാറും. രണ്ടുമുതൽ ഏഴുവരെ തീയതികളിലാണ് തീർഥാടനങ്ങൾ. രണ്ടിനു രാവിലെ മുട്ടുചിറ പരിശുദ്ധ റൂഹാദ്ക്കുദിശ ഫൊറോനയിലെ അൽഫോൻസാപുരം, കാഞ്ഞിരത്താനം, ഫാത്തിമാപുരം, ജയ്ഗിരി, മലപ്പുറം, വാലാച്ചിറ ഇടവകകളിൽ നിന്നുള്ള തീർഥാടകർ എത്തും. ഉച്ചകഴിഞ്ഞു മൂന്നിന് കത്തോലിക്ക കോൺഗ്രസ് പാലാ രൂപത കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള തീർഥാടകർ മുത്തിയമ്മയ്ക്കരികിലെത്തും.
മൂന്നിന് രാമപുരം ഫൊറോന ഇടവകയുടെയും നാലിനു രാവിലെ കാളികാവ് സെന്റ് സെബാസ്റ്റ്യൻസ് ഇടവകയുടെയും അഞ്ചിന് ഉച്ചകഴിഞ്ഞ് മൂന്നിന് ഡിസിഎംഎസ് രൂപത കമ്മിറ്റിയുടെയും തീർഥാടകരെത്തും. ആറിനു രാവിലെ എസ്എംവൈഎം പാലാ രൂപത കമ്മിറ്റിയുടെ നേതൃത്വത്തിൽ പകലോമറ്റം തറവാട് പള്ളിയിൽനിന്ന് പദയാത്ര. രാവിലെ രത്നഗിരി സെന്റ് തോമസ് ഇടവകയും വൈകുന്നേരം ജീസസ് യൂത്ത് പാലാ രൂപത കമ്മിറ്റിയും തീർഥാടനം നടത്തും. ഏഴിന് രാവിലെ ഇടവകയിലെ വിശ്വാസപരിശീലകരും വിദ്യാർഥികളും വൈകുന്നേരം പിതൃവേദി രൂപത കമ്മിറ്റിയും മാതൃവേദി മേഖലാ കമ്മിറ്റിയും തീർഥാടനം നടത്തും.