ജയ്ഹിന്ദ് ലൈബ്രറി നവീകരിച്ച കെട്ടിടോദ്ഘാടനം
1588247
Sunday, August 31, 2025 11:12 PM IST
പിഴക്: കടനാട് പഞ്ചായത്തിലെ പിഴക് ജയ്ഹിന്ദ് ലൈബ്രറിയുടെ നവീകരിച്ച കെട്ടിടം ഉദ്ഘാടനം ചെയ്തു.
ജില്ലാ പഞ്ചായത്ത് മെംബര്‍ രാജേഷ് വാളിപ്ലാക്കല്‍ അനുവദിച്ച ഏഴു ലക്ഷം രൂപ വിനിയോഗിച്ചാണ് കെട്ടിടത്തിന്റെ നവീകരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിച്ചത്. മീനച്ചില്‍ താലൂക്കിലെ ഏറ്റവും പഴക്കമേറിയ ലൈബ്രറികളില്‍ ഒന്നായ പിഴക് ജയ്ഹിന്ദ് ലൈബ്രറി 1952ലാണ് സ്ഥാപിച്ചത്.
ജില്ലാ പഞ്ചായത്ത് മെംബര്‍ രാജേഷ് വാളിപ്ലാക്കല്‍ നവീകരിച്ച ലൈബ്രറിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു.
ലൈബ്രറി പ്രസിഡന്റ് ഷിലു കൊടൂര് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ജിജി തമ്പി, മെംബര്‍മാരായ സെബാസ്റ്റ്യന്‍ കട്ടക്കല്‍, ബിജു പറത്താനം, ബെന്നി ഈരൂരിക്കല്‍, ലൈബ്രറി ഭാരവാഹികളായ ജിനു ജോസഫ്, വി.ഡി. ജോസഫ്, ജിജു ജോസഫ്, ആന്റണി ഞാവള്ളില്‍, സോജന് നടുവത്തേട്ട്, ബേബി ചീങ്കല്ലേല്‍, രജനി രാജന്, റൂപിന്‍ കാവാലം തുടങ്ങിയവര്‍ പ്രസംഗിച്ചു.