മ​റ​വ​ൻ​തു​രു​ത്ത്:​ ഒ​ന്ന​ര പ​തി​റ്റാ​ണ്ടോ​ളം മ​ഹാ​ബ​ലി​ച​ക്ര​വ​ർ​ത്തി​യാ​യി വേ​ഷ​മി​ട്ട വ​ലി​യ​മ്മാ​വ​ന്‍റെ സ്മ​ര​ണ​യ്ക്ക് മാ​വേ​ലി​യാ​യി പത്തുവ​യ​സു​കാ​ര​ൻ ഋ​തു​രാ​ഗ്.

മ​റ​വ​ൻ​തു​രു​ത്തി​ലെ യു​വ​ധാ​ര ആ​ർ​ട്സ് ക്ല​ബ്ബിന്‍റെ തി​രു​വോ​ണം സാം​സ്കാ​രി​ക ഘോ​ഷ​യാ​ത്ര​യി​ൽ 15വ​ർ​ഷം മാവേലിയായി വി​രാ​ജി​ച്ച​ത് നാ​ട്ടു​കാ​രു​ടെ പ്രി​യ​ങ്ക​ര​നാ​യ കു​ട്ടേ​ട്ട​നെ​ന്ന് വി​ളി​ച്ചിരു​ന്ന ശാ​ന്താ ഭ​വ​ന​ത്തി​ൽ ച​ന്ദ്ര​ശേ​ഖ​രപ്പ​ണി​ക്ക​രാ​യി​രു​ന്നു.

അ​ദ്ദേ​ഹ​ത്തി​ന്‍റെ മ​ര​ണ​ത്തി​നു​ശേ​ഷം എ​ട്ടു​വ​ർ​ഷ​ങ്ങ​ൾ​ ക​ഴി​ഞ്ഞ് വ​ലി​യ​മ്മാ​വ​ന്‍റെ പാ​ത പി​ന്തു​ട​ർ​ന്ന് സ​ഹോ​ദ​രി പു​ത്ര​ൻ ഋ​തു​രാ​ഗ് പാ​ര​മ്പ​ര്യം കാ​ത്ത് ജൂ​ണിയ​ർ മാ​വേ​ലി​യാ​യി.​

സ്കൂ​ളി​ലെ ഓ​ണാ​ഘോ​ഷ​ത്തി​നു ഗ​രി​മ കൂ​ട്ടാ​ൻ ഋ​തു​രാ​ഗ് മാ​വേ​ലി​യാ​യി​ വേ​ഷംകെ​ട്ടി​യെ​ത്തി​യ​പ്പോ​ൾ മ​റ​വ​ൻ​തു​രു​ത്തുകാരുടെ മ​ന​സി​ൽ മ​ഹാ​ബ​ലി ച​ക്ര​വ​ർ​ത്തി​യാ​യി ജ്വ​ലി​ച്ചു നി​ൽ​ക്കു​ന്ന ​കു​ട്ടേ​ട്ട​ന്‍റെ ​ചി​ത്രം തെ​ളി​ഞ്ഞു.