വിദ്യാനികേതന്‍ സംസ്ഥാന സ്കൂള്‍ കായികമേള ആരംഭിച്ചു
1588234
Sunday, August 31, 2025 11:11 PM IST
പാലാ: ഭാരതീയ വിദ്യാനികേതന്‍ സംസ്ഥാന സ്കൂള്‍ കായികമേള പാലാ മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ ആരംഭിച്ചു.
കായികമേള ജോസ് കെ. മാണി എംപി ഉദ്ഘാടനം ചെയ്തു. വിദ്യാനികേതന്‍ ജില്ലാ പ്രസിഡന്റ് പി. വേണുഗോപാല്‍ അധ്യക്ഷത വഹിച്ചു. നഗരസഭാ ചെയര്മാന് തോമസ് പീറ്റര്‍, വിദ്യാനികേതന്‍ സംഘാടക കാര്യദര്‍ശി ആര്. അനീഷ്, സംസ്ഥാന ഉപാധ്യക്ഷ എം.എസ്. ലളിതാംബിക, കെ.ആര്. റെജി, എന്‍.ബി. ശ്രീനന്ദ, ടി. ധനേഷ് എന്നിവര്‍ പ്രസംഗിച്ചു.
97 ഇനങ്ങളിലായി 600ല്‍പരം വിദ്യാര്‍ഥികളാണ് കായികമേളയില്‍ പങ്കെടുക്കുന്നത്. ഐങ്കൊമ്പ് അംബിക വിദ്യാഭവനാണ് കായികമേളയ്ക്ക് ആതിഥേയത്വം വഹിക്കുന്നത്.