കോട്ടയം അതിരൂപതയിലെ വൈദികരുടെ സമ്മേളനത്തിന് തൂവാനിസയില്‍ തുടക്കം
1573964
Tuesday, July 8, 2025 2:53 AM IST
കോതനല്ലൂര്‍: കോട്ടയം അതിരൂപതയില്‍ ശുശ്രൂഷ ചെയ്യുന്ന വൈദികരുടെ സമ്മേളനത്തിന് കോതനല്ലൂര്‍ തൂവാനിസാ പ്രാര്‍ഥനാലയത്തില്‍ തുടക്കമായി. ആര്‍ച്ച്ബിഷപ് മാര്‍ മാത്യു മൂലക്കാട്ട് ഉദ്ഘാടനം ചെയ്തു.
വിവിധ വിഷയങ്ങളില്‍ ക്ലാസുകളും ചര്‍ച്ചകളും ക്രമീകരിച്ചിട്ടുണ്ട്. ആത്മീയ സംയോജനവും വൈകാരിക പക്വതയും പുരോഹിതര്‍ക്കിടയിലെ മാനസികാരോഗ്യ പ്രശ്നങ്ങളും എന്ന വിഷയത്തില്‍ ഫാ. അനീഷ് ഏറ്റക്കാക്കുന്നേല്, പൗരോഹിത്യ ശുശ്രൂഷയെക്കുറിച്ച് സാധാരണക്കാരുടെ പ്രതീക്ഷകള്‍ എന്ന വിഷയത്തില്‍ ഷിജി ജോണ്സണ് തകിടിപ്പുറം എന്നിവരും പൗരോഹിത്യത്തിലേക്കുള്ള ആത്മപരിശോധന, വര്‍ത്തമാന, ഭാവി വെല്ലുവിളികള്‍ എന്ന വിഷയത്തില്‍ മാര്‍ ജോസഫ് പണ്ടാരശേരിലും ക്ലാസുകള്‍ നയിക്കും. കോട്ടയം അതിരൂപതയില്‍ ശുശ്രൂഷ ചെയ്യുന്ന 140 വൈദികര്‍ സമ്മേളനത്തില്‍ പങ്കെടുക്കുന്നുണ്ട്.