നാലുകോടി സഹകരണ ബാങ്ക് വിദ്യാജ്യോതി അവാര്‍ഡ് നല്കി
1573961
Tuesday, July 8, 2025 2:53 AM IST
നാലുകോടി: എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകളില്‍ എല്ലാ വിഷയങ്ങള്‍ക്കും എപ്ലസ് ലഭിച്ച ബാങ്ക് അംഗങ്ങളുടെ മക്കള്‍ക്ക് നാലുകോടി സര്‍വീസ് സഹകരണ ബാങ്ക് നല്കുന്ന ഉമ്മന്‍ ചാണ്ടി വിദ്യാജോതി കാഷ് അവാര്‍ഡും മെമന്റോയും ഫ്രാന്‍സിസ് ജോര്‍ജ് എംപി സമ്മാനിച്ചു.
പതിനൊന്നുതവണ നൂറു ശതമാനം വിജയം കരസ്ഥമാക്കിയ പായിപ്പാട് സെന്റ് ജോസഫ്സ് ഹൈസ്കൂളിനെയും ആരോഗ്യമേഖലയില്‍ സേവനം ചെയ്യുന്ന ആശ വര്‍ക്കര്‍മാരെയും മാടപ്പള്ളി ബ്ലോക്ക് പഞ്ചായത്തിലെ മികച്ച ഹരിത കര്‍മസേന, പായിപ്പാട് പഞ്ചായത്ത് ഹരിത കര്‍മസേന, സിഡിഎസ്, പ്രതീക്ഷ കുടുംബശ്രീ എന്നിവരെയും ആദരിച്ചു.
ബാങ്ക് പ്രസിഡന്റ് ജയിംസ് വേഷ്ണാലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് കെ.ഡി. മോഹനന് , ബ്ലോക്ക് പഞ്ചായത്ത് അംഗം ടീനാമോള്‍ റോബി, പഞ്ചായത്ത് അംഗങ്ങളായ കെ.എ. പാപ്പച്ചന്, ജെസി തോമസ്, ഡാര്‍ലി ടെജി, രജനി ശ്രീജിത്, ബാങ്ക് വൈസ് പ്രസിഡന്റ് പോത്തന് ജോസഫ്, ബാങ്ക് ഭരണസമിതി അംഗം ജോഷി സെബാസ്റ്റ്യന്‍, സെക്രട്ടറി ബേബി മാത്യു എന്നിവര്‍ പ്രസംഗിച്ചു.