നിത്യസഹായകന് ട്രസ്റ്റിന്റെ അമ്മ വീട് ഭവനത്തിന് വിദ്യാര്‍ഥികളുടെ കൈത്താങ്ങ്
1533582
Sunday, March 16, 2025 7:11 AM IST
ഞീഴൂര്‍: നിത്യസഹായകന് ട്രസ്റ്റിന്റെ അമ്മ വീട് ഭവനത്തിന് കൈപ്പുഴ സെന്റ് ജോര്‍ജ് വിഎച്ച്എസ്എസിലെ വിദ്യാര്‍ഥികളുടെ കൈത്താങ്ങ്. സ്കൂളിലെ വിദ്യാര്‍ഥികള്‍ നടത്തിയ മരച്ചീനി കൃഷിയുടെ വിളവെടുപ്പില്‍ ചാരിറ്റിക്കായി നീക്കിവച്ച 250 കിലോ കപ്പ ഞീഴൂര്‍ നിത്യസഹായകനിലെ അമ്മവീട്ടിലെ അമ്മമാര്‍ക്കായി കൈമാറി. മഴക്കാലത്തിന് മുമ്പായി കപ്പ ഉണക്കിയെടുക്കാനാണ് നല്‍കിയത്.
പ്രിന്‍സിപ്പൽ തോമസ് മാത്യു കോയിത്തറ, റിട്ട. കൃഷി ഓഫീസര്‍ ഏബ്രഹാം തടത്തില്‍ എന്നിവര്‍ കൃഷിക്കു നേതൃത്വം നല്കിയ വിദ്യാര്‍ഥികളെ അഭിനന്ദിച്ചു. കാബേജ്, ചീര, വാഴ, വഴുതന, ചേന തുടങ്ങി നിരവധി ഉത്പന്നങ്ങള്‍ കുട്ടികള്‍ സ്കൂള്‍ വളപ്പില്‍ കൃഷി ചെയ്യുന്നുണ്ട്. നിത്യസഹായകന് പ്രവര്‍ത്തകര്‍ സ്കൂളിലെത്തിയാണ് കപ്പ ഏറ്റുവാങ്ങിയത്. അധ്യാപകന് തോമസ് മാത്യു ഇവര്‍ക്കു വേണ്ട സഹായങ്ങള്‍ ചെയ്തു.
നിത്യസഹായകന് പ്രസിഡന്റ് അനില്‍ ജോസഫ്, തോമസ് അഞ്ചമ്പില്‍, ചാക്കോച്ചന് കുര്യന്തടം, ജയിംസ് കാവാട്ടുപറമ്പില്‍, കെ.ആര്. സുരേന്ദ്രന്, ആല്ഫിന് പാലയില്‍, സിന്ധു അനില്‍ എന്നിവര്‍ ട്രസ്റ്റിനുവേണ്ടി ഉത്പന്നങ്ങള്‍ ഏറ്റുവാങ്ങി.