എല്‍എല്‍എം ആശുപത്രിയില്‍ പതിനാലുകാരിക്ക് നൂതന ചികിത്സ
1533578
Sunday, March 16, 2025 6:57 AM IST
കിടങ്ങൂര്‍: എല്‍എല്‍എം ആശുപത്രിയില്‍ പതിനാലുകാരിക്ക് നൂതന ചികിത്സ. പ്രദേശവാസിയായ സ്കൂള്‍ വിദ്യാര്‍ഥിനി വയറുവേദന മൂലം ആശുപത്രിയില്‍ ചികിത്സയ്ക്കായി സമീപിച്ചു. സ്കാനിംഗിൽ 15 സെന്റിമീറ്റര്‍ വലിപ്പമുള്ള അണ്ഡാശയ നീര്‍ക്കെട്ട് കണ്ടെത്തി. അണ്ഡാശയ നീര്‍ക്കെട്ട് ഉള്ളില്‍ ചുറ്റിയിരിക്കുകയാണെന്നും കണ്ടെത്തി. അണ്ഡാശയം നിലനിര്‍ത്തിക്കൊണ്ട് സിസ്റ്റ് മാത്രം കീഹോൾ ശസ്ത്രക്രിയ മുഖേന നീക്കം ചെയ്തു. പൂര്‍ണ ആരോഗ്യം വീണ്ടെടുത്ത വിദ്യാര്‍ഥിനി വീട്ടിലേക്കു മടങ്ങി.
ഗൈനക്കോളജി വിഭാഗം മേധാവി ഡോ. സിസ്റ്റര്‍ ശാന്തിയുടെ മേല്‍നോട്ടത്തില്‍ സീനിയര്‍ ഗൈനക്കോളജിസ്റ്റും ലാപ്രോസ്കോപിക് സര്‍ജനുമായ ഡോ.വൈ.എസ്. സുശാന്താണ് സർജറി ചെയ്തത്. ചീഫ് അനസ്തെസ്റ്റിറ്റായ ഡോ. ബിനു ആന്റണി ജോസഫ്, നഴ്സുമാരായ സന്ധ്യ, കരോള്‍ എന്നിവര്‍ ശസ്ത്രക്രിയയില്‍ പങ്കെടുത്തു.
ഗൈനക്കോളജി സംബന്ധമായ രോഗങ്ങള്‍ക്കുള്ള എല്ലാ ലാപ്രോസ്കോപ്പി ശസ്ത്രക്രിയകൾക്കും എല്‍എല്‍എം ആശുപത്രിയില്‍ സൗകര്യമുണ്ടെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.