സെമിനാർ ഹാൾ ഉദ്ഘാടനം
1515181
Monday, February 17, 2025 11:53 PM IST
കാഞ്ഞിരപ്പള്ളി: സെന്റ് ഡൊമിനിക്സ് കോളജിലെ ആദ്യകാല ഇംഗ്ലീഷ് അധ്യാപകനായിരുന്ന അന്തരിച്ച പ്രഫ. ഏബ്രഹാം കെ. സെബാസ്റ്റ്യന്റെ സ്മരണാർഥം അദ്ദേഹത്തിന്റെ കുടുംബാംഗങ്ങൾ നിർമിച്ചു നൽകിയ സെമിനാർ ഹാളിന്റെ വെഞ്ചരിപ്പും ഉദ്ഘാടനവും ഇന്നു വൈകുന്നേരം നാലിന് നടക്കും. സീറോമലബാർ സഭ കൂരിയ ബിഷപ് മാർ സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്കൽ മുഖ്യകാർമികത്വം വഹിക്കും. കോളജ് മാനേജർ ഫാ. വർഗീസ് പരിന്തിരിക്കൽ ഹാളിന്റെ ഉദ്ഘാടനം നിർവഹിക്കും.