കാപ്പാ ചുമത്തി രണ്ടുപേരെ നാടുകടത്തി
1515122
Monday, February 17, 2025 6:46 AM IST
ഗാന്ധിനഗർ: നിരന്തര കുറ്റവാളികളായ രണ്ട് പേരെ കാപ്പാ നിയമപ്രകാരം ജില്ലയിൽനിന്നു പുറത്താക്കി. കോട്ടയം പെരുമ്പായിക്കാട് കുന്നുകാലായിൽ പ്രദീപ് (പാണ്ടൻ പ്രദീപ്-29), കോട്ടയം അയ്മനം കല്ലുങ്കൽ രാജീവ് ബൈജു (ഒറാൻ-25) എന്നിവരെയാണ് കോട്ടയം ജില്ലയിൽനിന്നു കാപ്പാ നിയമപ്രകാരം നാടുകടത്തിക്കൊണ്ട് ഉത്തരവായത്. ജില്ലാ പോലീസ് ചീഫ് ഷാഹുല്‍ ഹമീദിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഇരുവരെയും ആറു മാസത്തേക്കാണ് ജില്ലയിൽനിന്നു പുറത്താക്കിയത്.
പ്രദീപിന് ഗാന്ധിനഗർ, അയർക്കുന്നം, കോട്ടയം വെസ്റ്റ് എന്നീ സ്റ്റേഷനുകളിൽ അടിപിടി, കൊലപാതകശ്രമം, ഭീഷണിപ്പെടുത്തൽ, സർക്കാർ ഉദ്യോഗസ്ഥരെ ആക്രമിക്കൽ തുടങ്ങിയ കേസുകളും രാജീവ് ബൈജുവിന് ഗാന്ധിനഗർ, ചങ്ങനാശേരി, വൈക്കം, കോട്ടയം വെസ്റ്റ്, പാലാ എന്നീ സ്റ്റേഷനിൽ കൊലപാതകശ്രമം, അടിപിടി, ഭവനഭേദനം, തട്ടിക്കൊണ്ടുപോകൽ തുടങ്ങിയ കേസുകളും നിലവിലുണ്ട്.