കുമരകം ശ്രീകുമാരമംഗലം ക്ഷേത്രത്തിൽ ഉത്സവ എഴുന്നള്ളിപ്പിന് ഇനി ആനയില്ല
1515119
Monday, February 17, 2025 6:30 AM IST
കുമരകം: കുമരകം ശ്രീകുമാരമംഗലം ക്ഷേത്രത്തിൽ ഇനി മുതൽ ഉത്സവത്തോടനുബന്ധിച്ച് എഴുന്നള്ളിപ്പിനും മറ്റും ആനകൾ വേണ്ടെന്ന് ശ്രീകുമാരമംഗലം ദേവസ്വം കമ്മിറ്റി തീരുമാനിച്ചു. താപനില വർധിക്കുന്നതുമൂലം ആനകൾ ഇടയുന്നത് നിത്യസംഭവമായതാേട ജനങ്ങളുടെ സുരക്ഷ മുൻനിർത്തിയാണ് ദേവസ്വത്തിന്റെ തീരുമാനമെന്ന് സെക്രട്ടറി കെ.പി. ആനന്ദക്കുട്ടൻ പറഞ്ഞു.
ശ്രീ കുമാരമംഗലം ക്ഷേത്രത്തിലെ ഈ വർഷത്തെ ഉത്സവം അടുത്ത മാസത്തിൽ നടക്കാനിരിക്കെയാണ് ദേവസ്വം ഭരണസമിതി ആനകളെ എഴുന്നള്ളിപ്പിനു വേണ്ടെന്ന തീരുമാനമെടുത്തത്.