മുണ്ടക്കയം വ്യാകുലമാതാ ഇടവക ഫൊറോനയായി ഉയർത്തപ്പെട്ടിട്ട് അര നൂറ്റാണ്ട്
1514809
Sunday, February 16, 2025 11:53 PM IST
മുണ്ടക്കയം: വ്യാകുലമാതാ ഇടവക ഫൊറോനയായി ഉയർത്തപ്പെട്ടിട്ട് അര നൂറ്റാണ്ട്. ഫൊറോനയായി ഉയർത്തിയതിന്റെ സുവർണ ജൂബിലി ആഘോഷം വിവിധങ്ങളായ പരിപാടികളോടുകൂടി ആഘോഷിക്കും.
ഇന്ന് വൈകുന്നേരം 6.30 ന് കഴിഞ്ഞ 50 വർഷമായി ഇടവകയിൽ പ്രവർത്തിക്കുന്ന സംഘടനകളുടെ സംഗമം നടക്കും. നാളെ വൈകുന്നേരം 6.30ന് ഇടവകയിലെ ഉദ്യോഗസ്ഥരുടെ കൂട്ടായ്മ സമ്മേളനം പാരിഷ് ഹാളിൽ നടക്കും. 19 ന് വൈകുന്നേരം ആറിന് സർവീസിൽ നിന്നു വിരമിച്ചവരുടെ സംഘടനയായ അസോവായുടെ യൂണിറ്റ് ഉദ്ഘാടനം നടക്കും.
22 ന് വൈകുന്നേരം 6.45ന് സുവർണ ജൂബിലി മഹാസമ്മേളനം പാരിഷ് ഹാളിൽ നടക്കും. വികാരി റവ.ഡോ. ജെയിംസ് മുത്തനാട്ട് അധ്യക്ഷത വഹിക്കും. മാർ മാത്യു അറയ്ക്കൽ സുവർണ ജൂബിലി മഹാ സമ്മേളനവും പാലിയേറ്റീവ് കെയർ യൂണിറ്റിന്റെ ഉദ്ഘാടനവും നിർവഹിക്കും. കാഞ്ഞിരപ്പള്ളി രൂപത വികാരി ജനറാൾ ഫാ. ജോസഫ് വെള്ളമറ്റം ദമ്പതികളെ ആദരിക്കും. അസിസ്റ്റന്റ് വികാരി ഫാ. ഡോൺ ഫ്രാൻസിസ്, സണ്ണി തുരുത്തിപ്പള്ളി, ഫാ. ടോം ജോസ്, ഫാ. മത്തായി മണ്ണൂർ വടക്കേതിൽ, ഫാ. മാത്യു വാലുമണ്ണേൽ, ഫാ. വർഗീസ് പുളിക്കൽ, സിസ്റ്റർ അമല, ഫാ.സോബി താഴത്തുവീട്ടിൽ, സെബാസ്റ്റ്യൻ ഇരുപ്പക്കാട്ട് എന്നിവർ പ്രസംഗിക്കും.
23ന് രാവിലെ 10ന് ആഘോഷമായ പൊന്തിഫിക്കൽ കുർബാനയും തുടർന്ന് ജൂബിലി സ്മാരക ഭവനങ്ങളുടെ താക്കോൽദാനവും മാർ ജോസ് പുളിക്കൽ നിർവഹിക്കും. ഉച്ചകഴിഞ്ഞ മൂന്നിന് നടക്കുന്ന പൊന്തിഫിക്കൽ കുർബാനയ്ക്ക് ചങ്ങനാശേരി അതിരൂപത ആർച്ച് ബിഷപ് മാർ തോമസ് തറയിൽ മുഖ്യ കാർമികത്വം വഹിക്കും. ഫാ. ഐവാൻ മുത്തനാട്ട്, ഫാ. സോജി കന്നാലിൽ എന്നിവർ സഹ കാർമികരായിരിക്കും. വൈകുന്നേരം 5. 30ന് സംയുക്ത തിരുനാൾ പ്രദക്ഷിണം നടക്കും.