സ്ഥലവും കുടിവെള്ള പദ്ധതി പൈപ്പ്ലൈനും കത്തിനശിച്ചു
1514802
Sunday, February 16, 2025 11:53 PM IST
കൊല്ലപ്പള്ളി: എലിവാലി കുരിശുപള്ളിക്കു സമീപം ഒരേക്കര്‍ സ്ഥലം കത്തിനശിച്ചു. കൊല്ലപ്പള്ളി -മേലുകാവ് റോഡ് സൈഡിലുള്ള പാമ്പക്കല് പുരയിടമാണ് ഇന്നലെ ഉച്ചയ്ക്ക് തീപിടിച്ചത്. കുറുമണ്ണില് നിന്ന് എത്തിയ 15 അംഗ സംഘവും ഓടിക്കൂടിയ നാട്ടുകാരും പാലാ ഫയര്‍ ഫോഴ്സും ചേര്‍ന്നാണ് പൂര്‍ണമായും തീയണച്ചത്. തൊട്ടടുത്ത വാഴത്തോട്ടത്തിലേക്കും റബര്‍ തോട്ടത്തിലേക്കും തീ പടരാതെ നാട്ടുകാര്‍ ശ്രദ്ധിച്ചു.
വേലിക്കകത്ത് കുടിവെള്ള പദ്ധതി പൈപ്പ്ലൈനും അഗ്നിക്കിരയായി. ഇതു മൂലം കുടിവെള്ള വിതരണവും തടസപ്പെട്ടു. വിവരമറിഞ്ഞ് മേലുകാവ് പോലീസും സ്ഥലത്തെത്തി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.ജി. സോമന്, സിപിഎം ലോക്കല്‍ കമ്മിറ്റിയംഗം ജോര്‍ജ് കണങ്കൊമ്പില്‍, ജോസുകുട്ടി എലിവാലി തുടങ്ങിയവര്‍ സ്ഥലത്തെത്തി തീയണക്കാന്‍ നേതൃത്വം നൽകി.