കര്‍ഷകരെയും കാര്‍ഷിക ഉത്പന്നങ്ങളെയും സംരക്ഷിക്കാന്‍ സര്‍ക്കാര്‍ തയാറാകണം: മാര്‍ ജോസഫ് കല്ലറങ്ങാട്ട്
1514797
Sunday, February 16, 2025 10:42 PM IST
രാമപുരം: കര്‍ഷകനിലാണ് വരുംകാലവും ഭൂതകാലവും വര്‍ത്തമാനകാലവും സന്ധിക്കുന്നതെന്നും അതിനാല്‍ കര്‍ഷകരെയും കാര്‍ഷിക ഉല്‍പ്പന്നങ്ങളെയും നാണ്യ വിളകളെയും വൃക്ഷലതാദികളെയുമൊക്കെ സംരക്ഷിക്കുവാന്‍ സര്‍ക്കാര്‍ തയാറാകണമെന്നും പാലാ രൂപത ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട്.
രാമപുരം പള്ളി മൈതാനത്ത് സംഘടിപ്പിച്ച കാര്‍ഷിക, ഭക്ഷ്യമേളയുടെയും പുഷ്പ പ്രദര്‍ശനത്തിന്റെയും സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കര്‍ഷകരെ സംരക്ഷിക്കേണ്ടതുണ്ട്. അവരുടെ ഭൂസ്വത്തുകളില് അവര്‍ക്കൊരു പ്രതീക്ഷ നല്കാന് അധികാരമുള്ളത് സര്‍ക്കാരിനാണെന്നും അവര്‍ക്കേ കര്‍ഷകരെ സംരക്ഷിക്കാനാകൂ എന്നും മണ്ണില്‍ പണിയിയെടുക്കുന്ന കര്‍ഷകരെ കുറേക്കൂടെ ചേര്‍ത്ത് നിര്‍ത്തി അവരുടെ ആവശ്യങ്ങള്‍ മനസ്സിലാക്കി സര്‍ക്കാര്‍ മുന്നോട്ട് പോകണമെന്നും മാർ ജോസഫ് കല്ലറങ്ങാട്ട് കൂട്ടിച്ചേർത്തു.
വികാരി ഫാ. ബെര്‍ക്കുമാന്‍സ് കുന്നുംപുറം അധ്യക്ഷത വഹിച്ചു. ഫ്രാന്‍സിസ് ജോര്‍ജ് എംപി കര്‍ഷക സന്ദേശം നല്കി. ഫാ. ഇമ്മാനുവേല്‍ കാഞ്ഞിരത്തുങ്കല്‍, ബിനു മാണിമംഗലം, ലിസമ്മ മത്തച്ചന് പുതിയിടത്തുചാലില്‍, സണ്ണി അഗസ്റ്റിന് പൊരുന്നക്കോട്ട്, ഫാ. ജോണ്‍ മണാങ്കല്‍, ആലീസ് ജോര്‍ജ്, ജോയി മടിയാങ്കല്, മനോജ് ചീങ്കല്ലേല്‍ എന്നിവര്‍ പ്രസംഗിച്ചു.
കര്‍ഷകരുടെ കടബാധ്യതകള്‍
എഴുതിത്തള്ളാന്‍ സര്‍ക്കാരുകള്‍
തയാറാകണം: ഫ്രാന്‍സിസ് ജോര്‍ജ് എംപി
രാമപുരം: നിരവധി കര്‍ഷകർ കടബാദ്ധ്യത മൂലം ആത്മഹത്യ ചെയ്തിട്ടുള്ളതിനാല്‍ കര്‍ഷകരുടെ കടബാധ്യത എഴുതി തള്ളുന്നതിനുള്ള നടപടികള്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകണമെന്ന് ഫ്രാന്‍സിസ് ജോര്‍ജ് എംപി. രാമപുരത്ത് നടന്ന കാര്‍ഷിക, ഭക്ഷ്യമേളയുടെയും, പുഷ്പ പ്രദര്‍ശനത്തിന്റെയും സമാപന സമ്മേളനത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
കര്‍ഷകര്‍ക്ക് അവര്‍ ഉല്പാദിപ്പിക്കുന്ന ഉല്‍പ്പന്നങ്ങള്‍ ന്യായമായ വിലയ്ക്ക് വില്ക്കുവാനുള്ള വിപണികള്‍ ആരംഭിക്കണം. കര്‍ഷകര്‍ മാത്രമല്ല അവരുടെ കുടുംബാംഗങ്ങളും കൃഷിയില്‍ പങ്കാളികള്‍ ആകുന്നുണ്ട്. അവരുടെ അധ്വാനത്തിനും അംഗീകാരം ലഭിക്കണമെന്നും അദ്ദേഹം പറഞ്ഞു.