ഓവർഹെഡ് ടാങ്ക് നിർമാണോദ്ഘാടനം
1513818
Thursday, February 13, 2025 11:51 PM IST
ചിറക്കടവ്: പഞ്ചായത്ത് എട്ടാം വാർഡിലെ ആൽത്തറ ആലപ്പാട്ട് കുടിവെള്ള പദ്ധതിയുടെ ഓവർഹെഡ് ടാങ്കിന്റെ നിർമാണോദ്ഘാടനം ചീഫ് വിപ്പ് ഡോ. എൻ. ജയരാജ് നിർവഹിച്ചു.
പഞ്ചായത്ത് പ്രസിഡന്റ് സി.ആർ. ശ്രീകുമാർ അധ്യക്ഷത വഹിച്ചു.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് സതി സുരേന്ദ്രൻ, ബ്ലോക്ക് പഞ്ചായത്തംഗം ബി. രവീന്ദ്രൻ നായർ, വാർഡ് മെംബർ എം.ജി. വിനോദ്, കെ.ജി. രാജേഷ്, ലീന കൃഷ്ണകുമാർ, കെ.കെ. സന്തോഷ് കുമാർ, അഭിലാഷ് ചന്ദ്രൻ, പി. പ്രജിത്ത്, പ്രശാന്ത് മാലമല, ഷാജി നെല്ലേപറമ്പിൽ, സുദർശന കുമാര്‍, ദിപിൻദാസ്, മുഹമ്മദ് ജബ്ബാർ തുടങ്ങിയവർ പ്രസംഗിച്ചു.
പഞ്ചായത്ത് ഫണ്ട് 40 ലക്ഷം രൂപയും ജില്ലാ പഞ്ചായത്ത് ഫണ്ട് 10 ലക്ഷം രൂപയും ഉള്‍പ്പെടെ 50 ലക്ഷം രൂപ ചെലവഴിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. കുളത്തിന്റെ നിർമാണം നേരത്തേ
പൂർത്തിയായിരുന്നു.