കൊതവറ കോളജിൽ വാനനിരീക്ഷണം നടത്തി
1513793
Thursday, February 13, 2025 7:58 AM IST
വൈക്കം: കൊതവറ സെന്റ് സേവ്യേഴ്സ് കോളജിലെ രസതന്ത്ര വിഭാഗം, വിദ്യാർഥി യൂണിയൻ ബ്രേക്ക് ത്രൂ സയൻസ് സൊസൈറ്റി എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ വാനനിരീക്ഷണം സംഘടിപ്പിച്ചു.
കോളജ് മാനേജർ ഫാ. ഷിജോ കോനുപറമ്പന്റെ അധ്യക്ഷതയിൽ നടന്ന സമ്മേളനത്തിൽ പ്രിൻസിപ്പൽ ഡോ. ജിം ഡി. പറമ്പിൽ, യൂണിയൻ ചെയർമാൻ അദ്വൈത് ടി. ബിജു എന്നിവർ പ്രസംഗിച്ചു.
ബ്രേക്ക് ത്രൂ സയൻസ് സൊസൈറ്റി സെക്രട്ടറി പ്രഫ. പി.എൻ. തങ്കച്ചൻ ബഹിരാകാശത്തെക്കുറിച്ച് ക്ലാസ് നയിച്ചു. വിദ്യാർഥികൾക്കും പൊതുജനങ്ങൾക്കും പ്രത്യേകമായി തയാറാക്കിയ ടെലിസ്കോപ്പിലൂടെ വാനനിരീക്ഷണം നടത്തി. കോളജ് മിനി തിയറ്ററിൽ ബഹിരാകാശ ലോകത്തെക്കുറിച്ചുള്ള ശാസ്ത്ര കഥാ പ്രദർശനവും ക്വിസും നടത്തി.