ബിജി ജോജോ പാലാ നഗരസഭാ വൈസ് ചെയര്‍പേഴ്സണ്‍
1513584
Thursday, February 13, 2025 12:03 AM IST
പാലാ: പാലാ നഗരസഭാ വൈസ് ചെയര്‍പേഴ്സണായി കേരള കോണ്‍ഗ്രസ്-എമ്മിലെ ബിജി ജോജോ കുടക്കച്ചിറ തെരഞ്ഞെടുക്കപ്പെട്ടു. എല്‍ഡിഎഫിലെ ധാരണ പ്രകാരം ലീന സണ്ണി രാജിവച്ച ഒഴിവിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്.
ഇന്നലെ നടന്ന തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി ബിജി ജോജോയ്ക്ക് 17 വോട്ടും യുഡിഎഫിലെ ആനി ബിജോയിക്ക് ഒന്‍പത് വോട്ടും ലഭിച്ചു. മുന്‍ നഗരസഭാധ്യക്ഷ കൂടിയാണ് പാലാ ടൗണ്‍ വാര്‍ഡിനെ പ്രതിനിധീകരിക്കുന്ന ബിജി ജോജോ.