പെരുഞ്ചില നിവാസികളെ ഭീതിയിലാഴ്ത്തിയ പെരുന്പാമ്പിനെ വനം വകുപ്പ് അധികൃതർ പിടികൂടി
1508379
Saturday, January 25, 2025 6:51 AM IST
വൈക്കം: വൈക്കം കിഴക്കേനടദളവാക്കുളം ബസ് ടെർമിനലിന് സമീപം ഭിന്നശേഷിക്കാരനായ പണ്ടാരച്ചിറ വേണുഗോപാലിന്റെയും സഹോദരൻ അയ്യപ്പന്റെയും കുടുംബങ്ങളെ ഭീതിയിലാഴ്ത്തിയിരുന്ന പെരുന്പാമ്പിനെ വനം വകുപ്പ് അധികൃതർ പിടികൂടി.വീടിനോടു ചേർന്നുള്ള പെരിഞ്ചില തോട്ടിൽ വിഹരിച്ചിരുന്ന പെരുന്പാമ്പിനെ പേടിച്ചു ഏതാനും ദിവസങ്ങളായി ഇവർ ഉറക്കമൊഴിച്ചിരിക്കുകയായിരുന്നു.
10 അടിയോളം നീളമുള്ള പെരുന്പാമ്പ് വീടുകളിലെ മുയൽ, കോഴികൾ തുടങ്ങിയവയെ പിടിച്ചു തിന്നിരുന്നു. രാവിലെയും വൈകുന്നേരവും ഇരപിടിക്കാനിറങ്ങുന്ന പെരുംപാമ്പ് കാടുപിടിച്ച തോട്ടരികിലെ മാളത്തിലേക്കാണ് കയറി പോയിരുന്നത്. കുട്ടികളും വയോധികരുമുള്ള വീട്ടിലേക്ക് പെരുന്പാമ്പ് കയറി വരുമോയെന്ന ഭീതിയിൽ പ്രദേശവാസികൾ വനം വകുപ്പ് അധികൃതരെ വിവരമറിച്ച് കാത്തിരിക്കുകയായിരുന്നു.
ഇന്നലെ ഉച്ചകഴിഞ്ഞ് വനം വകുപ്പിന്റെ പാമ്പുപിടുത്തത്തിൽ പരിശീലനം സിദ്ധിച്ച ടീമംഗങ്ങളെത്തിയാണ് പെരുന്പാമ്പിനെ പിടികൂടിയത്.