പെരിങ്ങുളം സ്കൂൾ ശതാബ്ദി ജൂബിലി വിളംബരജാഥ
1508153
Friday, January 24, 2025 11:37 PM IST
പെരിങ്ങുളം: സെന്റ് അഗസ്റ്റിൻസ് സ്കൂളിന്റെ ശതാബ്ദി ജൂബിലി ആഘോഷത്തിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ചു നടന്ന ജുബിലി വിളംബരജാഥ സ്കൂൾ മാനേജർ ഫാ. ജോർജ് മടുക്കാവിൽ ഫ്ലാഗ് ഓഫ് ചെയ്തു.
ജൂബിലി കമ്മിറ്റി കൺവീനർ മുൻ ഹെഡ്മാസ്റ്റർ സ്റ്റാൻലി ജോർജ്, ബ്ലോക്ക് പഞ്ചായത്ത് മെംബർ അക്ഷയ് ഹരി, പഞ്ചായത്ത് പ്രസിഡന്റ് ജോർജ് മാത്യു അത്തിയാലിൽ, വാർഡ് മെംബർ പി. യു. വർക്കി, അസി. സ്കൂൾ മാനേജർ ഫാ. തോമസ് മധുരപ്പുഴ, പൂർവ വിദ്യാർഥിയും നവ വൈദികനുമായ ഫാ. മൈക്കിൾ വെട്ടുകല്ലേൽ, പിടിഎ പ്രസിഡന്റ് ബിജു സി. കടപ്രയിൽ, പഞ്ചായത്ത് മെംബർമാരായ സജിമോൻ മാത്യു, സജി സിബി, ഹെഡ്മാസ്റ്റർ ജോസുകുട്ടി ജേക്കബ് എന്നിവർ പ്രസംഗിച്ചു.