പുണ്ഡരീകപുരം ക്ഷേത്രത്തിൽ അഷ്ടബന്ധകലശം നാളെ തുടങ്ങും
1485693
Monday, December 9, 2024 7:30 AM IST
തലയോലപ്പറമ്പ്: മിടായിക്കുന്നം പുണ്ഡരീകപുരം ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിൽ അഷ്ടബന്ധകലശം10 മുതൽ 15 വരെ നടക്കും.ആറ് നൂറ്റാണ്ട് പഴക്കമുള്ള ക്ഷേത്രം ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയാണ് സംരക്ഷിച്ചു പോരുന്നത്.
പത്തിന് വൈകുന്നേരം ആറിന് ആചാര്യവരുണം. 11ന് നവീകരണ പ്രായശ്ചിത്ത ഹോമകലശാഭിഷേകം. 12ന് വൈകുന്നേരം ഏഴിന് ആമേടമനയ്ക്കൽ ശ്രീധരൻനമ്പൂതിരിയുടെ മുഖ്യകാർമികത്വത്തിൽ സർപ്പബലി.13ന് വൈകുന്നേരം ഏഴിന് സ്ഥലശുദ്ധിപൂജ.14ന് ഉച്ചയ്ക്ക് തത്വഹോമകലശാഭിഷേകം എന്നിവ നടക്കും.
15ന് രാവിലെ 10.40നും ഉച്ചയ്ക്ക് 12.04നും മധ്യേ തന്ത്രി മുഖ്യൻ മനയത്താറ്റില്ലത്ത് ചന്ദ്രശേഖരൻ നമ്പൂതിരിയുടെയും അനിൽ ദിവാകരൻ നമ്പൂതിരിയുടെയും മുഖ്യകാർമ്മികത്വത്തിലാണ് അഷ്ടബന്ധകലശം നടക്കുന്നത്.തുടർന്ന് അന്നദാനം.
അഷ്ടബന്ധകലശത്തോടനുബന്ധിച്ച് നടക്കുന്ന അന്നദാനത്തിനുള്ള കലവറ നിറയ്ക്കൽ ഇന്നലെ രാവിലെ നടന്നു. അഷ്ടബന്ധകലശത്തിനായുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി ഭാരവാഹികൾ പറഞ്ഞു.