വൈക്കം സത്യഗ്രഹ ശതാബ്ദി സമ്മേളനത്തിനായി കായലോര ബീച്ചിൽ കൂറ്റൻ പന്തലൊരുങ്ങുന്നു
1485424
Sunday, December 8, 2024 7:17 AM IST
വൈക്കം: തന്തൈ പെരിയോർ പങ്കെടുത്ത വൈക്കം സത്യഗ്രഹ സമരത്തിന്റെ ശതാബ്ദി ആഘോഷ സമ്മേളനത്തിനായി വൈക്കം കായലോര ബീച്ചിൽ കൂറ്റൻ പന്തലിന്റെ നിർമാണം തുടങ്ങി. 5,000 പേർക്ക് ഇരിക്കാവുന്ന പന്തലാണ് നിർമിക്കുന്നത്.
വൈക്കം സത്യഗ്രഹ സമരത്തിന് നേതൃപരമായ പങ്കു വഹിച്ച പെരിയോർ ഇ.വി.രാമസ്വാമി നായ്ക്കരുടെ സ്മരണയ്ക്കായി വൈക്കം വലിയകവലയിൽ കേരള സർക്കാർ വിട്ടുനൽകിയ 80 സെന്റ് സ്ഥലത്ത് തമിഴ്നാട് സർക്കാർ നവീകരിച്ച പെരിയോർ സ്മാരകത്തിലെ ലൈബ്രറി, മ്യൂസിയം എന്നിവയുടെ ഉദ്ഘാടനവും വൈക്കം സത്യഗ്രഹ സമരശതാബ്ദി സമ്മേളനവും തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനും കേരളമുഖ്യമന്ത്രി പിണറായി വിജയനും ചേർന്ന് നിർവഹിക്കും.
നാളെ തന്തൈ പെരിയോർ സ്മാരകത്തിലും സമ്മേളനം നടക്കുന്ന കായലോര ബീച്ചിലും ഒരുക്കങ്ങൾ വിലയിരുത്താൻ തമിഴ്നാട് പൊതുമരാമത്ത് വകുപ്പ് മന്ത്രി ഇ.വി. വേലു എത്തും.