കെഎൽഎം പൽഹൂസാ കൺവൻഷൻ
1484434
Wednesday, December 4, 2024 7:18 AM IST
മണിമല: കെഎൽഎം മണിമല ഫൊറോനയുടെ ആഭിമുഖ്യത്തിൽ പൽഹൂസാ കൺവൻഷൻ കോട്ടാങ്കൽ സെന്റ് ജോൺ ദി ബാപ്റ്റിസ്റ്റ് പാരിഷ് ഹാളിൽ വച്ച് നടത്തപ്പെട്ടു.
മണിമല ഫൊറോന വികാരി ഫാ. മാത്യു താന്നിയത്ത് കൺവൻഷൻ ഉദ്ഘാടനം ചെയ്തു. അതിരൂപത ഡയറക്ടർ ഫാ. ജോൺ വടക്കേക്കളം, ഫാ. ടോണി മണിയഞ്ചിറ, ഫാ. ജോൺ മുള്ളൻപാറ, പി.ജെ. സെബാസ്റ്റ്യൻ, ലാലി ബോബൻ, ജാസ്മോൻ ആന്റണി,
സോണി പി. ജോർജ്, ജോസഫ് സേവ്യർ എന്നിവർ പ്രസംഗിച്ചു. സംരംഭകത്വ നവീന സാധ്യതകളെപ്പറ്റി കെ.ഡി. ചാക്കോ, ഷാജി കോര എന്നിവർ ക്ലാസ് നയിച്ചു.