എയ്ഡഡ് മേഖലയിലെ അധ്യാപകനിയമനം ഭിന്നശേഷിയില്‍ തട്ടിത്തെറിപ്പിക്കരുത്: അതിരൂപത ടീച്ചേഴ്സ് ഗില്‍ഡ്
1484428
Wednesday, December 4, 2024 7:11 AM IST
ചങ്ങനാശേരി: വിദ്യാഭ്യാസ മേഖലയില്‍ സര്‍ക്കാര്‍ സ്കൂളുകളോടൊപ്പം ഉത്തരവാദിത്വവും സാമൂഹിക പ്രതിബദ്ധതയും പ്രകടിപ്പിക്കുന്ന എയ്ഡഡ് സ്കൂളുകളില്‍ അധ്യാപക-അനധ്യാപക നിയമനം നടത്തുന്നത് ഭിന്നശേഷി സംവരണത്തിന്റെ പേരില്‍ തട്ടിത്തെറിപ്പിക്കരുതെന്ന് ചങ്ങനാശേരി അതിരൂപത കാത്തലിക് ടീച്ചേഴ്സ് ഗില്‍ഡ് സമ്മേളനം ആവശ്യപ്പെട്ടു. സാര്‍വത്രിക വിദ്യാഭ്യാസം എന്ന സര്‍ക്കാരിന്റെ കടമ ശിരസാ വഹിച്ചവരാണ് കേരളത്തിലെ എയ്ഡഡ് സ്കൂളുകള്‍ എന്ന കാര്യം ആരും വിസ്മരിക്കരുതെന്ന് സമ്മേളനം ഓര്‍മിപ്പിച്ചു.
എസ്ബി ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്ന സമ്മേളനത്തില്‍ അതിരൂപത കാത്തലിക് ടീച്ചേഴ്സ് ഗില്‍ഡ് പ്രസിഡന്റ് ഈശോ തോമസ് അധ്യക്ഷത വഹിച്ചു. അതിരൂപത കോര്‍പറേറ്റ് മാനേജര്‍ ഫാ. മനോജ് കറുകയില്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. അസിസ്റ്റന്റ് കോര്‍പറേറ്റ് മാനേജര്‍ റവ. ഡോ. ക്രിസ്റ്റോ നേര്യംപറമ്പില്‍,
വൈസ് പ്രസിഡന്റ് ഷൈനി കുര്യാക്കോസ്, സെക്രട്ടറി ജിഷാമോള്‍ അലക്സ്, ജോഗേഷ് വര്‍ഗീസ്, സോജന് ജോസഫ്, പ്രകാശ് ജെ. തോമസ്, സിസ്റ്റര്‍ ലില്ലി തെരേസ്, ബിജു ടി. ജോണ്‍, എം.സി. ബിനു, ഷെര്ലിക്കുട്ടി ആന്റണി, ബോണി ലിയോ തോമസ്, സിസ്റ്റര്‍ സോഫിയാമ്മ ജോര്‍ജ്, ജോസഫ് തോമസ് എന്നിവര്‍ പ്രസംഗിച്ചു.