ഭിന്നശേഷി നിയമനം: സര്‍ക്കാര്‍ നിലപാട് തിരുത്തണമെന്ന് കത്തോലിക്ക കോണ്‍ഗ്രസ്
1484117
Tuesday, December 3, 2024 7:20 AM IST
ചങ്ങനാശേരി: ഭിന്നശേഷി സംവരണത്തിന്റെ പേരില്‍ കഴിഞ്ഞ മൂന്നുവര്‍ഷങ്ങളായി നടത്തിയിട്ടുള്ള എയ്ഡഡ് സ്കൂള്‍ നിയമനങ്ങള്‍ റദ് ചെയ്യുവാനുള്ള സര്‍ക്കാര്‍ നീക്കം ഉപേക്ഷിക്കണമെന്ന് കത്തോലിക്ക കോണ്‍ഗ്രസ് ചങ്ങനാശേരി അതിരൂപത സമിതി. ഭിന്നശേഷി സംവരണവിഷയത്തില്‍ വ്യക്തത വരുത്താതെ നിരവധി ഉത്തരവുകള്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടുണ്ട്. പലതും മുന്‍കാല പ്രാബല്യത്തോടെ നടപ്പിലാക്കണമെന്ന രീതിയിലാണ് വന്നിട്ടുള്ളത്.
അതിരൂപത പ്രസിഡന്റ് ബിജു സെബാസ്റ്റ്യന്‍ പടിഞ്ഞാറേവീട്ടിലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന നേതൃയോഗം അതിരൂപത ഡയറക്ടര്‍ ഫാ. സെബാസ്റ്റ്യന്‍ ചാമക്കാല ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി ബിനു ഡൊമിനിക്, ട്രഷറര്‍ ജോസ് ജോണ്‍, സി.ടി. തോമസ്, ജോര്‍ജ്കുട്ടി മുക്കത്ത്, ഷിജി ജോണ്സണ്, റോസിലി കെ. കുരുവിള, രാജേഷ് ജോണ്‍, ടോമിച്ചന് അയ്യരുകുളങ്ങര, ജേക്കബ് നിക്കോളാസ്, ജിനോ ജോസഫ്, സെബാസ്റ്റ്യന്‍ വര്‍ഗീസ്, കുഞ്ഞ് കളപ്പുര, ജെസി ആന്റണി, സിസി അമ്പാട്ട് എന്നിവര്‍ പ്രസംഗിച്ചു.