പ്രതിഷേധ ജ്വാല ഇന്ന് ചങ്ങനാശേരിയില്‍
1483378
Saturday, November 30, 2024 7:01 AM IST
ചങ്ങനാശേരി: വിവിധ ആവശ്യങ്ങളുന്നയിച്ചുകൊണ്ട് നെല്‍കര്‍ഷക സംരക്ഷണ സമിതി സംസ്ഥാന ഭാരവാഹികളായ സോണിച്ചന്‍ പുളിങ്കുന്നും ലാലിച്ചന്‍ പള്ളിവാതുക്കലും ആലപ്പുഴ കളക്ടറേറ്റിനു മുമ്പില്‍ നടത്തുന്ന നിരാഹാര സത്യഗ്രഹ സമരത്തെ പിന്തുണച്ചുകൊണ്ട് എന്കെഎസ്എസ് ചങ്ങനാശേരി മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ ജ്വാല വെട്ടിത്തുരുത്തില്‍ ഇന്ന് വൈകുന്നേരം 5.30നു നടത്തുന്നതാണെന്നു കോ-കോര്‍ഡിനേറ്റര്‍ അനിയന്‍കുഞ്ഞ് വെട്ടിത്തുരുത്ത് അറിയിച്ചു.
സെക്രട്ടറി സന്തോഷ് പറമ്പിശേരിയുടെ അധ്യക്ഷതയില്‍ സമിതി രക്ഷാധികാരി വി.ജെ. ലാലി ഉദ്ഘാടനം ചെയ്യും.