ക്വിസ്മത്സര വിജയികള്‍
1467291
Thursday, November 7, 2024 7:31 AM IST
ളായിക്കാട്: ധന്യന്‍ മാര്‍ തോമസ് കുര്യാളശേരിയുടെ സ്മരണാര്‍ഥം ളായിക്കാട് മേരി റാണി സ്കൂളില്‍ നടന്ന പ്രശ്നോത്തരി, പ്രസംഗമത്സരങ്ങള്‍ ആരാധന സന്യാസിനി സഭാ വികാര്‍ പ്രൊവിന്‍ഷ്യല്‍ സിസ്റ്റര്‍ റെജി കുന്നേല്‍ ഉദ്ഘാടനം ചെയ്തു.
ക്വിസ് മത്സരത്തില്‍ ചെത്തിപ്പുഴ പ്ലാസിഡ് വിദ്യാവിഹാര്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കി. താഴത്തങ്ങാടി ചിന്മയ പബ്ലിക് സ്കൂള്‍ രണ്ടാം സ്ഥാനവും കിളിമല എസ്എച്ച് പബ്ലിക് സ്കൂള്‍ മൂന്നാം സ്ഥാനവും നേടി.
എല്‍പി, യുപി, ഹൈസ്കൂള്‍ വിഭാഗങ്ങള്‍ക്കായാണ് പ്രസംഗമത്സരം സംഘടിപ്പിച്ചത്.