അക്ഷരനഗരിയിൽ കവ്വാലി സൂഫി സംഗീതമൊരുക്കാൻ രാംപുർ വാർസി സഹോദരന്മാർ
1467276
Thursday, November 7, 2024 7:18 AM IST
കോട്ടയം: അക്ഷരനഗരിയിൽ കവ്വാലി സൂഫി സംഗീതമൊരുക്കാൻ രാംപുർ വാർസി സഹോദരന്മാർ. പ്രശസ്ത വാർസി സഹോദരങ്ങളായ മുഹമ്മദ് ഖാൻ വാർസിയും മുഹമ്മദ് അഹമ്മദ് ഖാൻ വാർസിയും നയിക്കുന്ന സംഗീതസദസ് നാളെ രാവിലെ 11ന് കോട്ടയം പള്ളിക്കൂടം സ്കൂളിലും, ഉച്ചകഴിഞ്ഞു നാലിനു കാഞ്ഞിരമറ്റം കെ.ആർ. നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിലും നടക്കും.
സൂഫി കാവ്യാലാപനത്തില്‍ പ്രഗത്ഭരായ വാരിസ് നവാസ്, അർഷദ്, ഇഖ്ലാസ് ഹുസൈൻ, വി. മുഹമ്മദ് നാഖ്, മുഹമ്മദ് ഫൈസ്, രഹത് ഹുസൈൻ എന്നിവരും വേദിയിൽ അണിനിരക്കും.
വിദ്യാര്‍ഥികള്‍ക്കിടയില്‍ ഭാരതീയ കലാരൂപങ്ങളെ പ്രോത്സാഹിപ്പിക്കുന്ന സംഘടനയായ സ്പിക്മാക്കെയുടെ (സൊസൈറ്റി ഫോര്‍ ദ പ്രമോഷന് ഓഫ് ഇന്ത്യന്‍ ക്ലാസിക്കല്‍ മ്യൂസിക് ആന്‍ഡ് കള്‍ച്ചര്‍ എമംഗ് യൂത്ത്) കേരള ചാപ്റ്ററാണ് പരിപാടി സംഘടിപ്പിക്കുന്നത്.